Image

ആഷ്‌ഫോര്‍ഡ് ആറാട്ട് 22ന് സെപ്റ്റംബര്‍ 24ന് തിരിതെളിയും

Published on 22 September, 2022
 ആഷ്‌ഫോര്‍ഡ് ആറാട്ട് 22ന് സെപ്റ്റംബര്‍ 24ന് തിരിതെളിയും

ആഷ്‌ഫോര്‍ഡ്: കെന്റ് കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 18-ാമത് ഓണാഘോഷം(ആറാട്ട്-22) സെപ്റ്റംബര്‍ 24 ശനിയാഴ്ച രാവിലെ 9.30 മുതല്‍ Singleton village TOwn Hall, Norton knatchbull School( മാവേലി നഗര്‍) എന്നീ വേദികളില്‍ വച്ചു സമുചിതമായി ആഘോഷിക്കുന്നു.

രാവിലെ 9.30ന് Singleton village TOwn Hall ല്‍ അത്തപ്പൂക്കള മത്സരത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് പുതിയ അംഗങ്ങളെ പരിചയപ്പെടുത്തും. തുടര്‍ന്ന് തൂശനിലയില്‍ വിഭവസമൃദ്ധമായ ഓണസദ്യ വിളന്പും.

 

ഉച്ചക്കഴിഞ്ഞ് രണ്ടിന് Norton knatchbull Schoolല്‍(മാവേലി നഗര്‍) വടംവലി മത്സരം നടക്കും. തുടര്‍ന്ന് നാടന്‍പാട്ടുകള്‍, കുട്ടികള്‍ മുതല്‍ നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കളെ വരെ ഉള്‍പ്പെടുത്തി മൂന്നു തലമുറയെ ഒരേവേദിയില്‍ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഫ്‌ളാഷ് മോബ്, അന്പതോളം കലാകാരികള്‍ പങ്കെടുക്കുന്നു മെഗാതിരുവാതിര എന്നിവ അരങ്ങേറും.

തുടര്‍ന്നു നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിദ്ധ വാഗ്മിയും ബ്രിസ്റ്റോള്‍ ബ്രാഡ്‌ലി സ്റ്റോക്ക് കൗണ്‍സില്‍ മാനേജര്‍ ടോ ആദിത്യ മുഖ്യാതിഥിയായിരിക്കും. അസോസിയേഷന്‍ പ്രസിഡന്റ് സൗമ്യ ജിബി അധ്യക്ഷത വഹിക്കും.

തുടര്‍ന്ന് വൈകുന്നേരം നാലിന് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് സജികുമാര്‍ ഗോപാലന്‍ രചച്ച് ബിജു തെള്ളിയില്‍ സംഗീതം ചിട്ടപ്പെടുത്തി നാല്‍പതോളം കലാകാര·ാരും കലാകാരികളും പങ്കെടുക്കുന്ന രംഗപൂജ എന്നിവയോട് ആറാട്ട്-22ന് തിരശീല ഉയരുന്നു.


തിരുവാതിര, ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, സ്‌കിറ്റുകള്‍ എന്നിവ കോര്‍ത്തിണക്കി വ്യത്യസ്ത കലാവിരുന്നുകളാല്‍ ആറാട്ട് 22 കലാ ആസ്വാദകര്‍ക്ക് സന്പന്നമായ ഓര്‍മ്മയായി മാറുമെന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ മാത്യൂസ് അറിയിച്ചു.

എവിടെയും കനകവിപഞ്ചികളുടെ നാദങ്ങള്‍, ചിലങ്കയുടെ സ്വരം, സംഗീതത്തിന്റെ ശ്രുതിയും ലയവുംതാളവും മാറ്റൊലി കൊള്ളുന്ന മോഹനമായ പ്രതീക്ഷയുമായി അനുഭൂതിയുടെ അണിയറയില്‍ നിന്ന് സെപ്റ്റംബര്‍ 24 ശനിയാഴ്ച അരങ്ങിലെത്തുന്നു. മനസിനും കരളിനും കുളിരേകുന്ന ദൃശ്യശ്രാവ്യ വിഭവങ്ങളുമായി ആഷ്‌ഫോര്‍ഡ് അണിഞ്ഞൊരുങ്ങുന്നു.

ഈ മഹാദിനത്തിലേക്ക് കലാ സ്‌നേഹികളായ മുഴുവന്‍ ആളുകളെയും മാവേലി നഗറിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളും എക്‌സി. കമ്മിറ്റി അംഗങ്ങളും അറിയിച്ചു.

പരിപാടി നടക്കുന്ന വേദിയുടെ വിലാസം

Singleton village TOwn Hall
Hoxton close
Ashford TN235LB

The Norton Knatchbull School
Hythe Road, TN24OQJ

ജോണ്‍സണ്‍ ആഷ്‌ഫോര്‍ഡ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക