ഉണ്ണി മുകുന്ദന്‍ ഗന്ധര്‍വനാകുന്നു, 'ഗന്ധര്‍വ ജൂനിയര്‍' ടൈറ്റില്‍ പോസ്റ്റര്‍ എത്തി

Published on 22 September, 2022
 ഉണ്ണി മുകുന്ദന്‍ ഗന്ധര്‍വനാകുന്നു, 'ഗന്ധര്‍വ ജൂനിയര്‍' ടൈറ്റില്‍ പോസ്റ്റര്‍ എത്തി

സിനിമാ ജീവിതത്തില്‍ ആദ്യമായി ?ഗന്ധര്‍വന്റെ വേഷം അണിയാന്‍ ഉണ്ണി മുകുന്ദന്‍. ഉണ്ണിയുടെ പുതിയചിത്രമായ ഗന്ധര്‍വ്വ ജൂനിയറിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചത്. സെക്കന്റ് ഷോ, കല്‍ക്കി തുടങ്ങിയ ചിത്രങ്ങളില്‍ സഹസംവിധായകന്‍ ആയിരുന്ന വിഷ്ണു അരവിന്ദ് സ്വതന്ത്ര സംവിധായകന്‍ ആവുന്ന ചിത്രമാണ് ഗന്ധര്‍വ്വ ജൂനിയര്‍. കല്‍ക്കിക്കു ശേഷം പ്രവീണ്‍ പ്രഭാറാമും സുജിന്‍ സുജാതനും ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രമാണ്. 


പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഫാന്റസിയും ഹാസ്യവുമാണ് ചിത്രത്തിന്റെ ജോണര്‍. ഒരു ഗന്ധര്‍വ്വന്റെ ഭൂമിയിലേക്കുള്ള അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആവുന്ന നര്‍മ്മ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ലിറ്റില്‍ ബി?ഗ് ഫിലിംസും ജെ.എം. ഇന്‍ഫോടെയിന്‍മെന്റും ചേര്‍ന്നാണ് ?ഗന്ധര്‍വ ജൂനിയര്‍ നിര്‍മ്മിക്കുന്നത്.

 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക