കെഎസ്ആര്‍ടിസി ബസിടിച്ച് പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറി മരിച്ചു

Published on 23 September, 2022
കെഎസ്ആര്‍ടിസി ബസിടിച്ച് പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറി മരിച്ചു

പത്തനംതിട്ട: ഭാര്യാസഹോദരിയുടെ മകളെ സ്‌കൂളിലേക്ക് ബസ് കയറ്റി വിടാനായി നടന്നു പോകുമ്പോള്‍ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കെഎസ്ആര്‍ടിസി ബസിടിച്ച് ഡിസിസി ജനറല്‍ സെക്രട്ടറി മരിച്ചു. ആനന്ദപ്പള്ളി കല്ലുംപുറത്ത് വടക്കേതില്‍ ആനന്ദപ്പള്ളി സുരേന്ദ്രനാണ് (56) മരിച്ചത്. ഇന്നലെ രാവിലെ 6.25ന് ആനന്ദപ്പള്ളി ജംക്ഷനു സമീപത്തായിരുന്നു അപകടം.

ഭാര്യാസഹോദരിയുടെ മകള്‍ അടൂര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ പ്ലസ് വണ്ണിനു പഠിക്കുന്ന അജല സുകുവിനെ ബസ് കയറ്റി വിടുന്നതിനായി വീട്ടില്‍ നിന്ന് ആനന്ദപ്പള്ളി ജംക്ഷനിലേക്കു നടന്നുപോകുമ്പോഴായിരുന്നു അപകടം. പത്തനംതിട്ടയില്‍ നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന  കെഎസ് ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ സുരേന്ദ്രനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

ഭാര്യ:  അടൂര്‍ നഗരസഭാ മുന്‍ കൗണ്‍സിലര്‍ ജ്യോതി സുരേന്ദ്രന്‍. മക്കള്‍: അനന്തു നാരായണന്‍, അഞ്ജലി സുരേന്ദ്രന്‍.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക