ഇറാൻ സദാചാര പോലീസിനെതിരെ യു എസ് ഉപരോധം 

Published on 23 September, 2022
ഇറാൻ സദാചാര പോലീസിനെതിരെ യു എസ് ഉപരോധം ഇറാന്റെ സദാചാര പോലീസിനെതിരെ യു എസ് ഉപരോധം ഏർപ്പെടുത്തി. മഹ്‌സ അമീനി എന്ന 22കാരി കഴിഞ്ഞ ആഴ്ച സദാചാര പോലീസിന്റെ കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്നാണിത്. സദാചാര പൊലീസ് മേധാവി മുഹമ്മദ് റോസ്തമി, മരണം സംഭവിച്ച സമയത്തു ടെഹ്റാനിലെ പൊലീസ് തലവനായിരുന്ന ഹാജ് അഹ്‌മദ്‌ മിർസായി എന്നിവർക്കെതിരെയുമുണ്ട് ഉപരോധം. 

നടപടിയെപ്പറ്റി യു എസ് ട്രഷറി വകുപ്പ് പറഞ്ഞു: "ഇറാനിയൻ വനിതകൾക്ക് എതിരായ അക്രമങ്ങളുടെയും അധിക്ഷേപത്തിന്റെയും പേരിലും സമാധാനമായി പ്രതിഷേധം രേഖപ്പെടുത്തിയതിന്റെ പേരിലും ഈ ഉപരോധം ഏർപ്പെടുത്തുന്നു."

ശിരോവസ്ത്രം തെറ്റായ രീതിയിൽ ധരിച്ചുവെന്ന കുറ്റം ചുമത്തി അമീനിയെ അറസ്റ്റ് ചെയ്തത് ഒരാഴ്ച മുൻപായിരുന്നു. അന്നു തന്നെ മുറിവുകളുമായി അവരെ അബോധാവസ്ഥയിൽ ആശുപത്രിയിലാക്കിയെന്നു ട്രഷറി വകുപ്പ് ചൂണ്ടിക്കാട്ടി. 

അമീനി ഹൃദ്രോഗം മൂലമാണ് മരിച്ചതെന്നു ഇറാനിയൻ അധികൃതർ പറഞ്ഞു. എന്നാൽ അവർക്കു ഹൃദയ രോഗങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നു അമീനിയുടെ കുടുംബം പറയുന്നു. 

ഇറാന്റെ ചാര-സുരക്ഷാ വകുപ്പ്, ബാസ്‌ജി സേന, കരസേന, പൊലീസ് എന്നിവയ്‌ക്കെതിരെയും ഉപരോധം ഏർപെടുത്തി. 

മഹ്‌സ അമീനി ധീരയായ യുവതി ആയിരുന്നുവെന്നു ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലെൻ (ചിത്രം) പ്രസ്താവനയിൽ പറഞ്ഞു. "സ്വന്തം ജനങ്ങൾക്കെതിരെ ഇറാൻ ഭരണകൂടത്തിന്റെ സുരക്ഷാ സേനകൾ അഴിച്ചു വിടുന്ന മൃഗീയതയുടെ മറ്റൊരു ഉദാഹരണമാണിത്. മനഃസാക്ഷിക്കു നിരക്കാത്ത ഈ നടപടിയെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. സ്ത്രീകൾക്കെതിരായ അക്രമം അവസാനിപ്പിക്കണമെന്നു ഞങ്ങൾ ഇറാൻ ഗവൺമെന്റിനോട് ആവശ്യപ്പെടുന്നു.

"മനുഷ്യാവകാശങ്ങൾക്കും സ്ത്രീകളുടെ അവകാശങ്ങൾക്കും വേണ്ടി ശക്തമായ നിലപാട് സ്വീകരിക്കാനുള്ള ബൈഡൻ-ഹാരിസ് ഭരണകൂടത്തിന്റെ ഉറച്ച തീരുമാനത്തിന്റെ മറ്റൊരു തെളിവാണ് ഈ നടപടി." 

അമീനിയുടെ മരണം ഇറാനിൽ വ്യാപകമായ സമരങ്ങൾക്കു കാരണമായി. ഇറാന്റെ വടക്കു പടിഞ്ഞാറൻ സഖേസ് നഗരത്തിൽ നിന്നു ടെഹ്‌റാനിലേക്കു കുടുംബത്തോടൊപ്പം വന്ന ഖുർദിഷ്‌ വനിതയായ അമീനി കഴിഞ്ഞ വെള്ളിയാഴ്ചയാണ്  മരിച്ചത്‌. പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ തന്നെ അമീനി ബോധം കെട്ടു വീണുവെന്നു റിപ്പോർട്ടുകളിൽ കാണുന്നു. 

US Treasury sanctions Iran moral police 

Thoughts of the day 2022-09-23 11:19:12
Thoughts for Today: *കുട്ടിൽ കിടക്കുന്ന കിളികൾക്ക് സ്വാതന്ത്യം എന്ത് എന്ന് പഠിപ്പിക്കുക വലിയ പ്രശ്നമാണ്. ഹിജാബ് ചോയ്സ് മാത്രം എന്ന പല്ലവി സ്ഥിരമായി കേൾക്കുന്ന ഒന്നാണ്. പക്ഷേ അത് ആരുടെ ചേയ്സ് എന്നത് ഈ വീഡിയോയിൽ വെക്തമായും മനസ്സിലാക്കാം. ഹിജാബ് ഇല്ലാത്ത പെൺകുട്ടിയെ അക്രമിച് പോലീസിന് ഏൽപ്പിച്ചു കൊടുക്കുന്നത് സ്ത്രീകൾ തന്നെ ! ഇന്ത്യയേയും 2047 ഓടെ ഈ തരത്തിലുള്ള ഇസ്ലാമിക രാജ്യം ആക്കുക എന്ന ലക്ഷ്യവും ആയി പ്രവർത്തിക്കുന്ന PFI യുടെ തീവ്രവാദികളുടെ അറസ്റ്റിനെതിരായി ആണ് ഇന്ന് കേരളത്തിൽ ഹർത്താൽ നടക്കുന്നത് എന്നത് കൂടി എല്ലാവരും മനസ്സിലാക്കിയാൽ നന്ന് ! *It is said; even an Elephant needs chains only in the beginning; after a while, the mighty Elephant will stay by the tree to which it is usually chained even if it is not chained. Religion is nothing but Slavery- andrew
Sudhir Panikkaveetil 2022-09-23 13:14:19
ഒരാൾ സ്നേഹത്തിന്റെ സന്ദേശവുമായി വരുന്നു ശത്രുവിനെ പോലും സ്നേഹിക്കുക എന്ന് പറയുന്നു. മറ്റെയാൾ പുരുഷന്മാർക്ക് വേണ്ടി വരുന്നു എന്ന് കാണുന്നു, വിശ്വസിക്കാത്തവരെ കൊല്ലാമെന്ന് പറയുന്നതായി കാണുന്നു. ഏതു വേണമെന്ന് ജനത്തിന് തീരുമാനിക്കാമല്ലോ. ജനത്തിനെ ബോധവൽക്കരിക്കുകയായിരിക്കും നല്ലത്. കാശമീര് താഴ്വരയിൽ ഏതോ അമ്മ പ്രസവിച്ച നാല് സന്താനങ്ങൾ പുറമെ നിന്നും വന്ന മതത്താൽ നിത്യവും കൊല്ലപ്പെടുന്നു . എത്രയോ സങ്കടകരം. മതത്തിൽ നിന്നും മോചനത്തിനായി മനുഷ്യർ സംഘടിക്കേണ്ടിയിരിക്കുന്നു. ശ്രീ ആൻഡ്രുസ് സാർ ആ വിപ്ലവജാഥക്ക് നേതൃത്വം കൊടുക്കുമെന്ന് പ്രതീക്ഷിക്കാം.
FAKE FAKE FAKE 2022-09-23 13:47:38
Malayalees are a special tribe. They don't want to be free. They want to be part of something. They create their own club and make themselves the CEO. They have fake universities, Ph.D., and fake journalist titles. They graduate from colleges which are not there. Even the emblem of the fake college they make has spelling mistakes. Fake, fake, like the fake trump. That is why they love the internation con man. No one can save them Mr.Sudhir. These Malayalees want to be something that they are not. Andrew, Vidhadharan, Anthappan, Jesus, Jack daniel etc should keep on writing. Some may listen.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക