നേർച്ചക്കോഴി ( കഥ: പോളി പായമ്മൽ )

Published on 23 September, 2022
നേർച്ചക്കോഴി ( കഥ: പോളി പായമ്മൽ )

ഇരട്ടപ്പൂവൻ കോഴികളിലൊന്നിനെ ഇടപ്പള്ളിയിലെ ഗീവർഗ്ഗീസ് പുണ്യാളന് അമ്മാമ നേർച്ച നേർന്നു.
മറ്റൊരെണ്ണത്തിനെ ഇടവക പള്ളീലെ മാതാവിന്റെ പെരുന്നാളിന്റെ അന്ന് കൊന്ന് കൂട്ടാൻ വയ്ക്കാനും തീരുമാനിച്ചു.

കോഴിയിറച്ചി തിന്നാനുള്ള അതിയായ ആഗ്രഹം കൊണ്ട് ഞങ്ങൾ പിള്ളേരെല്ലാം പെരുന്നാള് ഞായറാഴച പെട്ടെന്ന് വന്നുച്ചേരണമേ മാതാവെ എന്ന് ദിവസേനയുള്ള കുടുംബ പ്രാർത്ഥനയിൽ  മുട്ടു കുത്തി മുട്ടിപ്പായ് അപേക്ഷിച്ചു. 

അങ്ങനെ പെരുന്നാള് വന്നു.കോഴിയെ കൊന്ന് കൂട്ടാൻ വച്ചിട്ട് വേണം അമ്മാമക്ക് കുർബ്ബാന കൂടാൻ പോവാൻ.

"ടാ പിള്ളേരെ കോഴിക്കൂട്ടീന്ന് ആ ചാത്തനെ ഇങ്കട് പിടിച്ചോണ്ട് വന്നേ.. " 

അമ്മാമയുടെ ഓർഡർ അനുസരിച്ച് കൂട് തുറന്ന് കോഴിയെ പിടിക്കാൻ ചെന്നപ്പോ ഒരു കൺഫ്യൂഷൻ.ഏത് കോഴിയെ പിടിക്കും ,ഇരട്ടകളല്ലേ..

"അമ്മാമേ.. അമ്മാമേ  ഏത് കോഴിയാ .. രണ്ടും ഒരേ പോലെയുണ്ടല്ലോ.. "

പളളില് പോവാൻ 
വൈകുമെന്നോർത്ത് അമ്മാമ പറഞ്ഞു: 

"ഏതേലും ഒരെണ്ണത്തിനെ പിടിച്ചോണ്ട് വാടാ ചെക്കാ "

നേർച്ചക്കോഴിയെ കൊന്നാൽ പുണ്യാളന് ദേഷ്യം വരൂന്നും നരകത്തിൽ കൊണ്ടു തളളൂന്നും പേടിച്ച് 
അമ്മാമക്ക് ഇരട്ടകളെ കണ്ടാ അറിയണതല്ലേ അമ്മാമ തന്നെ പിടിച്ചാ മതീന്ന് പറഞ്ഞ് ഞാൻ തടി തപ്പി.

അമ്മാമ ശടും ന്ന് വന്ന് കോഴിക്കൂട്ടിൽ കയ്യിട്ട് ഒരെണ്ണത്തിനെ പിടിച്ച് കാലിൽ ചവിട്ടി പിടിച്ച് പെടലി പിരിച്ചൊടിച്ച്   കൊട്ടയെടുത്ത് മൂടിയിട്ടു. പിന്നെ പപ്പും തോലും പറിക്കാനുള്ള ചൂടള്ളം എടുക്കാമ്പോയ്.

കൊട്ടക്കുള്ളിൽ പിടഞ്ഞ് പൂവൻ കോഴി കൊട്ടയും കൊണ്ട് ന്റെ അടുത്തേക്ക് വരണ കണ്ടപ്പോ ഞാൻ പേടിച്ച് എറയത്തേക്ക് ഓടിക്കേറി.

"അമ്മാമേ, പണി പാളീന്നാ തോന്നണേ.. ഇത് നേർച്ചക്കോഴിയാന്നാ തോന്നണേ ട്ടാ, അമ്മാമക്ക് പുണ്യാളന്റ കയ്യീന്ന് കിട്ടിക്കോളും.. "

എന്റെ ഒച്ച കേട്ട് വന്ന അമ്മാമ അപ്പോ പറയാ,

"ഇരട്ടകളാന്ന് പുണ്യാളനൊന്നും അറിയില്ല ടാ മണ്ടാ.."

ഈ അമ്മാമേടെ ഒരു കാര്യം..!!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക