Image

സംവരണ ലക്‌ഷ്യം സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തലല്ല,സാമൂഹിക ഉന്നമനം: സുപ്രീം കോടതി

Published on 23 September, 2022
സംവരണ  ലക്‌ഷ്യം  സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തലല്ല,സാമൂഹിക ഉന്നമനം: സുപ്രീം കോടതി

ന്യൂഡല്‍ഹി: സംവരണം വ്യക്തികളുടെ സാമ്ബത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള ഉപകരണമല്ലെന്ന് സുപ്രീം കോടതി.

അത് സാമൂഹിക ഉന്നമനം ലാക്കാക്കിയുള്ളതാണെന്ന് ഭരണഘടനാ ബെഞ്ച് പറഞ്ഞു. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം.

''സംവരണം ലക്ഷ്യമിടുന്നത് സാമ്ബത്തിക ഉന്നമനമല്ല. അത് സാമൂഹിക ശാക്തീകരണത്തിനുള്ള ഉപകരണമാണ്. വ്യക്തികളുടെ സാമ്ബത്തിക സ്ഥിതിയെയോ പദവിയെയോ അതു ലക്ഷ്യം വയ്ക്കുന്നില്ല''- ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പറഞ്ഞു.

ജാതി വിവേചനം തലമുറകളില്‍നിന്നു തലമുറകളിലേക്കു കൈമാറ്റം ചെയ്തുപോവുന്ന ഒന്നാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ദാരിദ്ര്യം അങ്ങനെയാണെന്നു പറയാനാവില്ല. സംവരണേതര വിഭാഗങ്ങളിലെ കുടുംബങ്ങളില്‍ തലമുറകള്‍ക്കിപ്പുറം ദാരിദ്ര്യം നിലനില്‍ക്കുന്നുവെന്നതിന്, നരവംശശാസ്ത്രപരമായ പഠനങ്ങളില്ലെന്ന് കോടതി പറഞ്ഞു.

മുന്നാക്ക വിഭാഗങ്ങളിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു സംവരണം ഏര്‍പ്പെടുത്താന്‍ കൊണ്ടുവന്ന, 103ാം ഭരണഘടനാ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. സാമ്ബത്തിക സ്ഥിതി മാത്രം അടിസ്ഥാനമാക്കി സംവര ണം ഏര്‍പ്പെടുത്താനാവില്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം.

പട്ടിക വിഭാഗക്കാര്‍, പിന്നാക്ക വിഭാഗക്കാര്‍ എന്നിവര്‍ ഒഴികെയുള്ള, സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്താനാണ് ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക