Image

വിഴിഞ്ഞം നിര്‍മാണം; സമര സമിതിയും മന്ത്രിമാരും തമ്മിലുള്ള ആറാം വട്ട ചര്‍ച്ചയും പരാജയം

Published on 23 September, 2022
വിഴിഞ്ഞം നിര്‍മാണം; സമര സമിതിയും മന്ത്രിമാരും തമ്മിലുള്ള ആറാം വട്ട ചര്‍ച്ചയും പരാജയം

തിരുവനന്തപുരം:വിഴിഞ്ഞം സമര സമിതിയുമായി മന്ത്രിസഭാ ഉപസമിതി ഇന്ന് നടത്തിയ ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. സമിതിയും മന്ത്രിമാരും തമ്മില്‍ നടക്കുന്ന ആറാം ചര്‍ച്ചയാണ് വിഫലമായത്. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന വ്യക്തമായ ഉറപ്പ് മന്ത്രിമാരില്‍ നിന്ന് കിട്ടിയില്ലെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.

എന്നാല്‍, സമവായ നിര്‍ദേശങ്ങളില്‍ തിങ്കളാഴ്ച നിലപാട് അറിയിക്കാമെന്നാണ് സമരത്തിന് നേതൃത്വം കൊടുക്കുന്ന ലത്തീന്‍ സഭ അറിയിച്ചതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കില്ലെന്നും സര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.

പുനരധിവാസം ഉറപ്പാക്കും, വീട് നഷ്ടപ്പെട്ടവരെ അടിയന്തരമായി വാടക വീടുകളിലേക്ക് മാറ്റും തുടങ്ങിയ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ചെങ്കിലും തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സമരസമിതി. വീട് നഷ്ടപ്പെട്ട് ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് വാടക വീട്ടിലേക്ക് മാറാന്‍ മാസം 5,500 രൂപ വാടക നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും അത് 54 കുടുംബം മാത്രമാണ് സ്വീകരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക