രേഖാരാജിന്റെ നിയമനം; ഹൈക്കോടതി നടപടി ശരിവച്ച് സുപ്രീം കോടതി

Published on 23 September, 2022
രേഖാരാജിന്റെ നിയമനം; ഹൈക്കോടതി നടപടി ശരിവച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി : ദളിത്-സാമൂഹിക ചിന്തക രേഖാരാജിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി ശരിവച്ചു. എം ജി സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം റദ്ദാക്കിയതാണ് ശരിവച്ചത്. രേഖാരാജിന്റെ നിയമന നടപടികളെയും ലേഖനങ്ങള്‍ക്ക് മാര്‍ക്ക് നല്‍കിയതിനെയും കോടതി വിമര്‍ശിച്ചു. ഒരാളുടെ മാത്രം നിയമനത്തിന് പി എച്ച് ഡി മാര്‍ക്ക് കണക്കാക്കിയത് എന്തിനാണെന്നും കോടതി ചോദിച്ചു.

ഹൈക്കോടതി നടപടിക്കെതിരെ രേഖാരാജിനു പുറമെ എം ജി സര്‍വകലാശാലയും അപ്പീല്‍ നല്‍കിയിരുന്നു. രേഖാരാജിന്റെ നിയമനം റദ്ദാക്കണമെന്നും റാങ്ക് പട്ടികയില്‍ രണ്ടാമതെത്തിയ നിഷ വേലപ്പന്‍ നായര്‍ക്ക് നിയമനം നല്‍കണമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവ് ഇതുവരെ സര്‍വകലാശാല നടപ്പാക്കിയില്ലെന്ന് ആരോപിച്ച് നിഷ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹരജി നല്‍കിയിട്ടുണ്ട്.

പി എച്ച് ഡിക്ക് ലഭിക്കേണ്ട ആറ് മാര്‍ക്ക് സെലക്ഷന്‍ കമ്മിറ്റി നിഷ വേലപ്പന്‍ നായര്‍ക്ക് കണക്കാക്കിയിരുന്നില്ല. റിസര്‍ച്ച് പേപ്പറുകള്‍ക്ക് എട്ട് മാര്‍ക്കാണ് രേഖാ രാജിന് നല്‍കിയത്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച കോടതി മൂന്നു മാര്‍ക്കിന് മാത്രമേ രേഖാരാജിന് യോഗ്യതയുള്ളൂവെന്ന് കണ്ടെത്തി. രേഖാ രാജിന് പകരം നിഷ വേലപ്പന്‍ നായരെ നിയമിക്കാനും കോടതി ഉത്തരവിട്ടു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക