ലൈംഗികതയില്‍ താല്‍പര്യമില്ലാത്ത വരനെ തേടി യുവതി , വിവാഹപരസ്യം വൈറല്‍

Published on 23 September, 2022
ലൈംഗികതയില്‍ താല്‍പര്യമില്ലാത്ത വരനെ തേടി  യുവതി ,  വിവാഹപരസ്യം വൈറല്‍

വ്യത്യസ്തമായ വിവാഹ പരസ്യങ്ങള്‍   സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടാറുണ്ട്.  

ദിവസങ്ങള്‍ക്ക് മുമ്പ് സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍മാരെ വരനായി ആവശ്യമില്ലെന്ന് ചൂണ്ടിക്കാണിച്ച്‌ ഒരു പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരസ്യം വൈറലായിരുന്നു. ഇപ്പോഴിതാ മറ്റൊരു പരസ്യമാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

44 കാരിക്ക് വേണ്ടി  മലയാളത്തിലാണ് പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരസ്യത്തില്‍ വധുവിന്റെ കുടുംബം പറഞ്ഞിരിക്കുന്ന ഏറ്റവും വലിയ ഡിമാന്‍ഡ്   ലൈംഗികതയില്‍ താല്‍പര്യമില്ലാത്ത ആളാവാണം വരന്‍ എന്നാണ്. 

യുവതിയുടെ ആദ്യ വിവാഹമാണ്. ആത്മീയതയില്‍ താല്‍പര്യമുള്ള ആളാണെന്നും ബി എസ് സി വരെ പഠിച്ചിട്ടുണ്ടെന്നും പറയുന്നു. ലൈംഗികതയില്‍ താല്‍പര്യമില്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് വേണ്ടത്. വിളിക്കുന്നതിനായി ഫോണ്‍ നമ്ബര്‍ ഉള്‍പ്പടെ കൊടുത്തിട്ടുണ്ട്.

ഏത് സ്ഥലത്താണോ മറ്റ് വ്യവസ്ഥകള്‍ ഒന്നും തന്നെ പരസ്യത്തില്‍ കൊടുത്തിട്ടില്ല. ഇത് ഏത് പത്രത്തില്‍ വന്ന പരസ്യമാണെന്നോ എപ്പോള്‍ വന്നതാണോ എന്ന കാര്യവും വ്യക്തമല്ല. എന്താലായും   പരസ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക