കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ദിഗ് വിജയ് സിങ്

Published on 23 September, 2022
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ദിഗ് വിജയ് സിങ്

 

ബല്‍പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്.

ജബല്‍പൂരില്‍ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് മത്സരിക്കുന്ന കാര്യം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കൂടിയായ ദിഗ് വിജയ് സിങിന്‍റെ പിന്‍മാറ്റം.

ഇതോടെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരം ശശി തരൂരും അജയ് ഗെഹ്‌ലോട്ടും തമ്മിലാകുമെന്ന് ഉറപ്പായി. ഗാന്ധി കുടുംബത്തില്‍ നിന്ന് ആരുംതന്നെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.

നേരത്തെ, പാര്‍ട്ടി അധ്യക്ഷ സ്ഥാനവും രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനവും തനിക്കൊരുമിച്ച്‌ കൊണ്ടുപോകാനാവുമെന്ന് ഗെഹ്‌ലോട്ട് പറഞ്ഞിരുന്നു. എന്നാല്‍, കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി എന്നത് ഉദയ്പുര്‍ ചിന്തന്‍ ശിബിരത്തിലെ തീരുമാനമാണെന്നും അതിനോട് പാര്‍ട്ടി പ്രതിബദ്ധത കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഹുല്‍ നിലപാടെടുത്തു.

തിങ്കളാഴ്ച ഗെഹ്‌ലോട്ട് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ കേന്ദ്രമന്ത്രി മനീഷ് തിവാരിയും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാധ്യതയുണ്ട്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക