മകളുടെ ആണ്‍ സുഹൃത്തിനെ പിതാവ് വെട്ടിപ്പരുക്കേല്‍പ്പിച്ചു

Published on 23 September, 2022
മകളുടെ ആണ്‍ സുഹൃത്തിനെ പിതാവ് വെട്ടിപ്പരുക്കേല്‍പ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ മകളുടെ ആണ്‍ സുഹൃത്തിനെ പിതാവ് വെട്ടിപ്പരുക്കേല്‍പ്പിച്ചു. വര്‍ക്കല ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം ചാരുവിള വീട്ടില്‍ ബാലുവിനെയാണ് വെട്ടിയത്. ഗുരുതരമായി പരുക്കേറ്റ ബാലുവിനെ ആദ്യം വര്‍ക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ജയകുമാറിനെ വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുത്തു. മകള്‍ വീട്ടിലേക്ക് വിളിച്ചു വരുത്തിയ സുഹൃത്തിന്റെ തലയിലും പുറത്തും പിതാവ് വെട്ടുകയായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് ഇതേ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ തടവ് ശിക്ഷ അനുഭവിച്ചയാളാണ് ബാലു. അന്ന് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക