ഹര്‍ത്താല്‍ അക്രമം; 220 പേർ പിടിയില്‍, കെ എസ് ആര്‍ ടി സിക്ക് നഷ്ടം 42 ലക്ഷം രൂപ

Published on 23 September, 2022
ഹര്‍ത്താല്‍ അക്രമം; 220  പേർ പിടിയില്‍, കെ എസ് ആര്‍ ടി സിക്ക് നഷ്ടം  42 ലക്ഷം രൂപ

തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ട്   ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ നടന്ന അക്രമ സംഭവങ്ങളിൽ സംസ്ഥാനത്ത് ഇന്ന് 157കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ അക്രമങ്ങളിൽ പ്രതികളായി 220  പേർ  അറസ്റ്റിലായി.  മുന്നൂറിലേറെ പേരെ കരുതൽ തടങ്കലിലാക്കി

വിവിധ ഭാഗങ്ങളിലുണ്ടായ അക്രമത്തില്‍ കെ എസ് ആര്‍ ടി സിക്ക് 42 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. 70 ബസുകള്‍ക്ക് കേടുപാടുകള്‍ നേരിട്ടു. എട്ട് ഡ്രൈവര്‍മാര്‍, രണ്ട് കണ്ടക്ടര്‍, ഒരു യാത്രക്കാരി എന്നിവര്‍ക്ക് പരുക്കേറ്റു. കുറ്റക്കാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു വ്യക്തമാക്കി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക