അവതാരകയോട് മോശമായ പെരുമാറ്റം: ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യം ചെയ്യും

Published on 23 September, 2022
അവതാരകയോട് മോശമായ പെരുമാറ്റം:  ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യം ചെയ്യും

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യും. സ്ത്രീത്വത്തെ അപമാനിച്ചുവെന്നതാണ് നടനെതിരായ കേസ്.

ഓണ്‍ലൈന്‍ ചാനല്‍ അവതാരകയാണ് നടനെതിരെ പരാതി നല്‍കിയത്. അഭിമുഖത്തിനിടെ താരം അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ചട്ടമ്ബി എന്ന ചിത്രത്തിന്‍്റെ പ്രചാരണത്തിന്‍്റെ ഭാഗമായുള്ള അഭിമുഖത്തിനിടെയായിരുന്നു സംഭവം. പോലീസിന് പുറമെ വനിതാ കമ്മീഷനിലും അവതാരക പരാതി നല്‍കിയിരുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക