സംസ്ഥാനത്ത്  ഇനി അനുമതിയില്ലാതെ ഡ്രോണുകള്‍ക്ക് പാറിപ്പറക്കാനാകില്ല

Published on 23 September, 2022
 സംസ്ഥാനത്ത്  ഇനി അനുമതിയില്ലാതെ ഡ്രോണുകള്‍ക്ക് പാറിപ്പറക്കാനാകില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് എവിടെയും നിശ്ചിത പരിധിക്കുള്ളില്‍  ഇനി അനുമതിയില്ലാതെ ഡ്രോണുകള്‍ക്ക് പാറിപ്പറക്കാനാകില്ല. സര്‍ക്കാരിന്റേയോ, പോലീസിന്റേയോ മുന്‍കൂര്‍ അനുമതി വാങ്ങാനെ സംസ്ഥാനത്ത് പ്രത്യേക സ്ഥലങ്ങളില്‍  പറപ്പിക്കുന്ന  ഡ്രോണുകള്‍ കണ്ടെത്തുവാനും നിര്‍വ്വീര്യമാക്കുവാനും  വേണ്ടി കേരള പോലീസിന്റെ ഡ്രോണ്‍ ഫോറന്‍സിക് വിഭാഗം പുറത്തിറക്കിയ  ആന്റീ ഡ്രോണ്‍ മൊബൈല്‍ വെഹിക്കിളായ ഈ?ഗിള്‍ ഐ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊക്കൂണ്‍ കോണ്‍ഫറന്‍സില്‍ വെച്ച് പുറത്തിറക്കി.

പുതിയ കാലഘട്ടത്തില്‍ പ്രതീക്ഷിക്കാവുന്ന ഡ്രോണ്‍ ആക്രമണങ്ങളേയും, അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളേയും  തടയുക എന്ന ലക്ഷ്യത്തില്‍ ഇന്ത്യയിലെ ഒരു പോലീസ് സേന ആദ്യമായാണ് ഇത്തരത്തിലൊരു വാഹനം പുറത്തിക്കുന്നത്. ആക്രമണങ്ങള്‍ക്കും, അനുമതിയില്ലാതെയും പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ കണ്ടെത്തി  അതിനെ നിര്‍വ്വീര്യമാക്കി പിടിച്ചെടുക്കുകയാണ് ആന്റി ഡ്രോണ്‍ സിസ്റ്റത്തിന്റെ പ്രവര്‍ത്തനം. ഇതിന്റെ പ്രവര്‍ത്തനം മനസിലാക്കാനായി അന്യ സംസ്ഥാനത്ത് നിന്നും  നിരവധി ഓഫീസര്‍മാരും എത്തിയിരുന്നു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക