Image

പ്രിയങ്ക ഗാന്ധി വാദ്ര കുടുംബത്തിന്റെ മരുമകള്‍ :  പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാമെന്ന് കോണ്‍ഗ്രസ് എംപി

ജോബിന്‍സ് Published on 29 September, 2022
  പ്രിയങ്ക ഗാന്ധി വാദ്ര കുടുംബത്തിന്റെ മരുമകള്‍ :  പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാമെന്ന് കോണ്‍ഗ്രസ് എംപി

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന് കോണ്‍ഗ്രസ് എംപി അബ്ദുല്‍ ഖലീക്. പ്രിയങ്ക ഗാന്ധി 'ഗാന്ധി കുടുംബത്തില്‍' പെടുന്നയാളല്ലെന്നും വാദ്ര ഫാമിലിയിലെ മരുമോളാണ് അവരെന്നും അതിനാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക മത്സരിക്കാന്‍ അര്‍ഹയാണെന്നും അബ്ദുല്‍ ഖലീക് ട്വീറ്റ് ചെയ്തു.

'രാഹുല്‍ ഗാന്ധി പ്രസിഡന്റാകാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ പ്രിയങ്കാ ഗാന്ധിയാണ് ഈ സ്ഥാനത്തേക്ക് അനുയോജ്യയായ സ്ഥാനാര്‍ഥി. വാദ്ര കുടുംബത്തിലെ മരുമകളായതിനാല്‍ ഭാരതീയ പാരമ്പര്യമനുസരിച്ച് പ്രിയങ്ക ഗാന്ധി ഇനിമുതല്‍ ഗാന്ധി കുടുംബത്തില്‍ അംഗമല്ല. അവര്‍ക്ക് പ്രസിഡന്റാകാം' അബ്ദുല്‍ ഖലീക് ട്വീറ്റില്‍ പറഞ്ഞു.

ഗാന്ധി കുടുംബത്തില്‍നിന്ന് ആരും പ്രസിഡന്റാകാനില്ലെന്ന് രാഹുല്‍ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് അബ്ദുല്‍ ഖലീകിന്റെ ട്വീറ്റ്. അതിനിടെ, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ദിഗ് വിജയ് സിംഗ് തീരുമാനിച്ചു. ഇന്ന് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക വാങ്ങുമെന്നാണ് വിവരം. നാളെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. ഇന്ന് ദിഗ് വിജയ് സിംഗ് മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തും. ഗഹലോട്ടിന്റെ കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ നേതൃത്വം പരിഗണിക്കുന്നതിലൊരാള്‍ ദിഗ്വിജയ് സിംഗാണ്.

PRIYANKA GANDHI CONGRESS PRESIDENT ELECTION

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക