Image

യുവനടിമാര്‍ക്ക് നേരെയുണ്ടായ ലൈംഗീക ആക്രമണം ; രണ്ട് പേര്‍ക്കെതിരെ കേസ്

ജോബിന്‍സ് Published on 29 September, 2022
യുവനടിമാര്‍ക്ക് നേരെയുണ്ടായ ലൈംഗീക ആക്രമണം ; രണ്ട് പേര്‍ക്കെതിരെ കേസ്

സിനിമയുടെ പ്രമോഷന്‍ ചടങ്ങിനിടെ യുവനടികള്‍ക്കു നേരെ ഉണ്ടായ ലൈംഗിക അതിക്രമത്തില്‍ പന്തീരാങ്കാവ് പൊലിസ് കേസെടുത്തു. കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. രണ്ടുനടിമാരുടെയും മൊഴി വിശദമായി രേഖപ്പെടുത്തിയതിനു ശേഷമാണ് നടപടി.

അതേസമയം സിനിമയുടെ പ്രമോഷന്‍ ചടങ്ങുമായി ബന്ധപ്പെട്ട് ചിത്രീകരിച്ച മുഴുവന്‍ ദൃശ്യങ്ങളും ഹാജരാക്കാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് പൊലിസ് നിര്‍ദേശം നല്‍കി. ചൊവ്വാഴ്ചയാണ് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വെച്ച് യുവ നടിമാര്‍ക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായത്.

ഒരു നടി അവിടെ വച്ചു തന്നെ പ്രതികരിച്ചിരുന്നു മറ്റൊരാള്‍ ഫേസ് ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരിച്ചത് ഇതോടെയാണ് സംഭവം വിവാദമായതും പോലീസ് കേസ് നടപടികളിലേയ്ക്ക് കടന്നതും.

ACTRESS ATTACKED CASE POLICE CHARGED UNBAILABLE OFFENCE AGANIST TWO PERSONS 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക