Image

എകെ.ജി സെന്റര്‍ ആക്രമണം : പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

ജോബിന്‍സ് Published on 29 September, 2022
എകെ.ജി സെന്റര്‍ ആക്രമണം : പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്റെ ജാമ്യാപേക്ഷ തളളി. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തളളിയത്. എകെജി സെന്ററിലേക്ക് ജിതിന്‍ എറിഞ്ഞത് ബോംബ് തന്നെയെന്നായിരുന്നു എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

രാജ്യത്ത് നിരോധിച്ച പൊട്ടാസ്യം ക്ലോറൈറ്റിന്റെ സാന്നിധ്യം ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ജിതിന് എതിരെ ആകെ ഏഴു കേസുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ കേസ് രാഷ്ട്രീയ നാടകമാണെന്ന നിലപാട് പ്രതിഭാഗം ആവര്‍ത്തിച്ചു.

ആക്രമണത്തിന് ഉപയോഗിച്ച ഡിയോ സ്‌കൂട്ടര്‍ സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. എന്നാല്‍ കേസിലെ പ്രധാന തെളിവായി അന്വേഷണസംഘം ഉയര്‍ത്തുന്ന ടീഷര്‍ട്ട് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

ജിതിനെ സഹായിച്ച വനിതാ നേതാവ് ഒളിവിലാണെന്നാണ് വിവരം. അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ നടപടി ആരംഭിച്ചതോടെയാണ് ആറ്റിപ്ര സ്വദേശിയായ യുവതി ഒളിവില്‍പ്പോയത്.

NO BAIL FOR YOUTH CONGRESS WORKER IN AKG CENTER ATTACK CASE

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക