Image

പിഎഫ്‌ഐ ജനറല്‍ സെക്രട്ടറി എല്ലാ കേസിലും പ്രതി ; അഞ്ച് കോടി കെട്ടിവെയ്ക്കണം

ജോബിന്‍സ് Published on 29 September, 2022
 പിഎഫ്‌ഐ ജനറല്‍ സെക്രട്ടറി എല്ലാ കേസിലും പ്രതി ; അഞ്ച് കോടി കെട്ടിവെയ്ക്കണം

പോപ്പുലര്‍ ഫ്രണ്ടിന് ഇരട്ടി പ്രഹരം. എന്‍ഐഎ അറസ്റ്റിലും നേതാക്കളൈ  അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നടന്ന ആക്രമണ സംഭവങ്ങളില്‍ ഹൈക്കോടതിയുടെ കര്‍ശന നടപടി. അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസിലും പ്രതിയാക്കാന്‍ കോടതി ഉത്തരവിട്ടു.  

അബ്ദുര്‍ സത്താറായിരുന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താലിലെ അക്രമ സംഭവങ്ങളില്‍ നഷ്ടപരിഹാരം ഈടാക്കാന്‍ ഉത്തരവിടാമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. നഷ്ടപരിഹാരത്തുക കെട്ടിവച്ചേ ജാമ്യം നല്‍കാവൂ. ഇക്കാര്യത്തില്‍ എല്ലാ മജിസ്ട്രേട്ട് കോടതികള്‍ക്കും നിര്‍ദേശം നല്‍കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

പോപ്പുലര്‍ ഫ്രണ്ട് അഞ്ചുകോടി രൂപ കെട്ടിവയ്ക്കണം. നഷ്ടപരിഹാരം ഈടാക്കാനാകാത്ത സാഹചര്യത്തില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാമെന്നും കോടതി പറഞ്ഞു. ഹര്‍ത്താലില്‍ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

HIGH COURT ORDER AGANIST PFI HARTHAL 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക