Image

ഡോളര്‍ കടത്ത് : ശിവശങ്കര്‍ ആറാം പ്രതി 

ജോബിന്‍സ് Published on 29 September, 2022
ഡോളര്‍ കടത്ത് : ശിവശങ്കര്‍ ആറാം പ്രതി 

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ ആറാം പ്രതിയാക്കി കസ്റ്റംസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. യുഎഇ കോണ്‍സുലേറ്റ് മുന്‍ ഉദ്യോഗസ്ഥന്‍ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാണ് ഒന്നാം പ്രതി. ലോക്കറില്‍ ഉണ്ടായിരുന്നത് ലൈഫ് മിഷന്‍ അഴിമതിക്കേസിലെ പണമാണെന്ന് കുറ്റപത്രത്തില്‍ വ്യക്തമായി പറയുന്നു. 

ലൈഫ് യുണിടാക്ക് കമ്മീഷന്‍ ഇടപാടിന്റെ സൂത്രധാരന്‍ ശിവശങ്കറാണ്. മുഖ്യമന്ത്രിക്ക് വേണ്ടി വിദേശ കറന്‍സി കടത്തിയെന്ന സ്വപ്നയുടെ മൊഴിയും കസ്റ്റംസ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ഇന്റലിജന്‍സ് വിവരങ്ങള്‍, അന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ സ്വപ്നക്ക് ചോര്‍ത്തി നല്‍കിയെന്നും കസ്റ്റംസിന്റെ കുറ്റപത്രത്തിലുണ്ട്.

യുഎഇ കോണ്‍സുലേറ്റിനെ മറയാക്കി വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാടില്‍ കിട്ടിയ കോഴപ്പണം ഡോളറാക്കി മാറ്റി വിദേശത്ത് കടത്തിയെന്ന കേസിലാണ് കസ്റ്റംസ് കുറ്റപത്രം നല്‍കിയത്.  ഖാലിദ് അലി ഷൗക്രിക്കും ശിവശങ്കറിനും പുറമേ, സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, യുണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ എന്നിവരാണ് മറ്റ് പ്രതികള്‍. കോഴ ഇടപാടും ഡോളറിലേക്കുള്ള മാറ്റവും ശിവശങ്കര്‍ അറിഞ്ഞിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

dollar-case-m-sivasankar-sixth-accused

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക