Image

സോണിയാ ഗാന്ധിയോട് മാപ്പ് പറഞ്ഞ് അശോക് ഗലോട്ട് 

ജോബിന്‍സ് Published on 29 September, 2022
സോണിയാ ഗാന്ധിയോട് മാപ്പ് പറഞ്ഞ് അശോക് ഗലോട്ട് 

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. സോണിയ ഗാന്ധിയുമായുളള കൂടിക്കാഴ്ച്ചക്ക് ശേഷമാണ് മത്സരിക്കാനില്ലെന്ന പ്രഖ്യാപനം. രാജസ്ഥാനിലെ സംഭവവികാസങ്ങളില്‍ സോണിയയോട് ഗെലോട്ട് മാപ്പ് പറഞ്ഞു. 

നെഹ്റു കുടുംബവുമായി 50 വര്‍ഷത്തെ ബന്ധമാണുളളതെന്ന് കൂടിക്കാഴ്ചക്ക് ശേഷം ഗലോട്ട് പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരും ദിഗ് വിജയ് സിങും കൂടിക്കാഴ്ച നടത്തി. തരൂര്‍ നാളെ പത്രിക നല്‍കാനിരിക്കെയാണ് കൂടിക്കാഴ്ച. ദിഗ് വിജയ് സിങിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ തരൂര്‍ സ്വാഗതം ചെയ്തു. നാളെ പത്രിക സമര്‍പ്പിക്കുമെന്ന് ദിഗ് വിജയ് സിങും വ്യക്തമാക്കി.

'അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഞങ്ങളുടേത് എതിരാളികള്‍ തമ്മിലുള്ള പോരാട്ടമല്ലെന്നും സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള സൗഹൃദമത്സരമാണെന്നും ഞങ്ങള്‍ രണ്ടുപേരും സമ്മതിച്ചു. ഞങ്ങള്‍ രണ്ടുപേരും ആഗ്രഹിക്കുന്നത് ആരു ജയിച്ചാലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ജയിക്കും' എന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.വരാന്‍ പോകുന്നത് സൗഹൃദ മത്സരമാണെന്ന് ദിഗ് വിജയ് സിങ് പറഞ്ഞു. 

മത്സരിക്കാന്‍ വേണ്ടിയാണ് നാമനിര്‍ദേശ പത്രിക വാങ്ങുന്നത്. ഹൈക്കമാന്‍ഡ് പ്രതിനിധിയാണോ എന്ന ചോദ്യത്തിന് സ്വയം പ്രതിനിധീകരിക്കുന്നുവെന്നും ദിഗ് വിജയ് സിങ് മറുപടി നല്‍കി. ആരൊക്കെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്നറിയാന്‍ നാളെ വരെ കാത്തിരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ashok gelott not contest to the post of congress president

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക