Image

പാക്ക് ബാങ്ക് അൽ ഖായ്‌ദയ്ക്കു അറിഞ്ഞു കൊണ്ടു പണം കൊടുത്തു

Published on 29 September, 2022
പാക്ക് ബാങ്ക് അൽ ഖായ്‌ദയ്ക്കു അറിഞ്ഞു കൊണ്ടു പണം കൊടുത്തു

 

 

പാക്കിസ്ഥാന്റെ ഏറ്റവും വലുതെന്നു വിശേഷിപ്പിക്കുന്ന ഹബീബ് ബാങ്കിനു ഭീകരർക്കു പണം നൽകിയ കേസിൽ അമേരിക്കയിൽ പിഴ അടയ്‌ക്കേണ്ടി വരും. അൽ ഖായ്‌ദയ്ക്കു പണം നൽകിയതിന്റെ പേരിലാണ് ഭീകര പ്രവർത്തനത്തെ പിന്തുണയ്ക്കുന്നവർക്ക് എതിരെ നീതി നടപ്പാക്കാനുള്ള നിയമം പ്രയോഗിക്കുന്നത്. അഫ്‌ഗാനിസ്ഥാനിൽ 2010 നും 2019 നും ഇടയിൽ നടത്തിയ ആക്രമണങ്ങളിൽ 370 പേർ മരിച്ചതിന്റെ പേരിലാണ് ഈ കേസുണ്ടായത്. 

അൽ ഖായ്‌ദയുടെയും കൂട്ടുകാരായ ലഷ്‌കർ-ഇ-തോയ്‌ബ, ജെയ്ഷ്-ഇ-മുഹമ്മദ്, അഫ്ഘാൻ താലിബാൻ, പാക്ക് താലിബാൻ എന്നിവയുടെ അന്താരാഷ്ട്ര ഭീകര പ്രവർത്തനങ്ങൾ വ്യക്തമായി മനസിലാക്കി തന്നെയാണ് ബാങ്ക് പണം നൽകിയതെന്നതിനു തെളിവുണ്ടെന്നു ജഡ്‌ജ്‌ ലോർണ ജി. ഷോഫിൽഡ് പറഞ്ഞതായി പാക്ക് മാധ്യമങ്ങൾ പറയുന്നു. 

അന്താരാഷ്ട്ര ഭീകരാക്രമണം നടത്തുന്നതിനു ഏതെങ്കിലും വിധത്തിൽ സഹായം നൽകുന്നവരെ ശിക്ഷിക്കാൻ ഈ നിയമത്തിൽ വകുപ്പുണ്ട്. അക്രമം നടത്താനുള്ള ഗൂഢാലോചനയിൽ ഹബീബ് ബാങ്ക് ചേർന്നതായി തെളിയുന്നു. എന്നാൽ പ്രധാന ചുമതല അവർക്കല്ലെന്നു ജഡ്‌ജ്‌ പറഞ്ഞു. 

നേരത്തെ 2017ൽ, $225 മില്യൺ പിഴയൊടുക്കാൻ ബാങ്ക് സമ്മതിച്ചിരുന്നു. ന്യു യോർക്കിന്റെ നിയമ വ്യവ്‌സഥ ലംഘിച്ചതിനാണത്. ന്യു യോർക്കിൽ പ്രവർത്തിക്കാനുള്ള ലൈസെൻസ് തിരിച്ചു നൽകാനും അവർ തയാറായി.  

Pak bank knowingly funded terror attacks 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക