Image

എകെജി സെന്റര്‍ ആക്രമണം ; പ്രതി ഉപയോഗിച്ച സ്‌കൂട്ടര്‍ കണ്ടെത്തി

ജോബിന്‍സ് Published on 30 September, 2022
എകെജി സെന്റര്‍ ആക്രമണം ; പ്രതി ഉപയോഗിച്ച സ്‌കൂട്ടര്‍ കണ്ടെത്തി

എകെജി സെന്റര്‍ ആക്രമണ കേസിലെ അന്വേഷണത്തില്‍ നിര്‍ണ്ണായക നേട്ടവുമായി അന്വേഷണ സംഘം.  മുഖ്യതെളിവായ സ്‌കൂട്ടര്‍ ക്രൈംബ്രാഞ്ച് കണ്ടെത്തി. പ്രതി ജിതിന്‍ ഉപയോഗിച്ച ഡിയോ സ്‌കൂട്ടറാണ് കണ്ടെത്തിയത്. കഴക്കൂട്ടത്തുനിന്നാണ് സ്‌കൂട്ടര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിന്റെ സുഹൃത്തിന്റേതാണ് ഈ സ്‌കൂട്ടര്‍. സുഹൃത്ത് അറിയാതെയാണ് പ്രതി സ്‌കൂട്ടര്‍ എടുത്ത് കൊണ്ടുവന്നതെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.

കേസിൽ പൊലീസ് തിരയുന്ന യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാന്റെ മുൻ ഡ്രൈവറുടേതാണ് സ്കൂട്ടർ എന്നാണ് വിവരം. സ്കൂട്ടറിന്റെ ഉടമ കഴക്കൂട്ടം സ്വദേശിയായ സുധീഷ് ഇപ്പോൾ വിദേശത്താണ്. കഠിനംകുളത്ത് നിന്നാണ് സ്കൂട്ടർ പൊലീസ് കസ്റ്റഡിയിലെടുത്തത്.

രാജ്യത്ത് നിരോധിച്ച പൊട്ടാസ്യം ക്ലോറൈറ്റിന്റെ സാന്നിധ്യം ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ജിതിന് എതിരെ ആകെ ഏഴു കേസുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ കേസ് രാഷ്ട്രീയ നാടകമാണെന്ന നിലപാട് പ്രതിഭാഗം ആവര്‍ത്തിച്ചു.

അതേസമയം, ജിതിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്നലെ തളളിയിരുന്നു. എകെജി സെന്ററിലേക്ക് ജിതിന്‍ എറിഞ്ഞത് ബോംബ് തന്നെയെന്നായിരുന്നു എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

AKG CENTER ATTACK ACCUSED'S SCOOTER FOUND

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക