Image

ക്ലിഫ് ഹൗസിലേയ്ക്ക് വൈക്കോല്‍ അയച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം 

ജോബിന്‍സ് Published on 30 September, 2022
ക്ലിഫ് ഹൗസിലേയ്ക്ക് വൈക്കോല്‍ അയച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം 

ക്ലിഫ് ഹൗസില്‍ പുതിയ പശു തൊഴുത്ത് നിര്‍മ്മിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ വേറിട്ട പ്രതിഷേധം. ക്ലിഫ് ഹൗസിലേക്ക് വൈക്കോല്‍ പാര്‍സല്‍ അയച്ചാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.

ഉച്ചക്കഞ്ഞിക്ക് കേരളത്തിലേ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അരികൊടുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ ആണ് അരകോടിയോളം ചെലവഴിച്ച് തൊഴുത്ത് നിര്‍മ്മിക്കുന്നത്. ഇത് സംഘപരിവാര്‍ ആശയങ്ങള്‍ക്ക് കുട പിടിക്കുന്നതിന് തുല്യമാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

കൈപമംഗലം യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ലാവ്ലിന്‍ കേസിലും സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ ഭയക്കുന്നതിനാലാണ് ആര്‍എസ്എസ് ആശയത്തെ പിണറായി വിജയന്‍ പിന്തുണക്കുന്നത്.

ഇത് കേരളത്തിന്റെ സാംസ്‌കാരിക ബോധത്തെ ചോദ്യം ചെയ്യലാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുബിന്‍ വിമര്‍ശിച്ചു. പ്രതിഷേധം സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭസുബിന്‍ ഉദ്ഘാടനം ചെയ്തു. 

യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മനാഫ് അഴീക്കോട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികള്‍ പി എസ് ഷാഹിര്‍, ഇന്‍ഷാദ് വലിയകത്ത്, അനസ്, പ്രവിത ഉണ്ണികൃഷ്ണന്‍, സുഹൈല്‍ കെ എസ്, ഷാബി എം എം, ഷഫീര്‍ പി കെ, എന്നിവര്‍ സംസാരിച്ചു.

YOUTH CONGRESS VAIKKOL PROTEST

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക