Image

സിപിഐ സംസ്ഥാന സമ്മേളനം: പൊതുസമ്മേളനം ജനറല്‍ സെക്രട്ടറിയെ അറിയിച്ചില്ല, അറിഞ്ഞത് മാധ്യമങ്ങളിലൂടെ

Published on 30 September, 2022
സിപിഐ സംസ്ഥാന സമ്മേളനം: പൊതുസമ്മേളനം ജനറല്‍ സെക്രട്ടറിയെ അറിയിച്ചില്ല, അറിഞ്ഞത് മാധ്യമങ്ങളിലൂടെ

 


തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച പൊതുസമ്മേളനത്തില്‍ കീഴ്‌വഴക്കം ലംഘിച്ച് സിപിഐ. പുത്തിരിക്കണ്ടത്തെ വിപുലമായ പൊതസമ്മേളനത്തെ കുറിച്ച് ജനറല്‍ സെക്രട്ടറി ഡി രാജ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. പരിപാടികളെ കുറിച്ചൊന്നും ഡി രാജയെ അറിയിച്ചില്ല. സമ്മേളനം നടക്കുമ്പോള്‍ തൈക്കാട് ഗസ്റ്റ് ഹൗസില്‍ തനിച്ചിരുന്ന രാജ ഇതെക്കുറിച്ച് പ്രതിരിക്കാനും തയ്യാറായില്ല.


അതേസമയം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും നേതൃത്വത്തിനെതിരെയും പരസ്യ വിമര്‍ശനമുന്നയിച്ച സി ദിവാകരന്‍, കെ ഇ ഇസ്മയില്‍ എന്നീ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ സിപിഐ എക്‌സിക്യൂട്ടീവില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നു.  സമ്മേളനം തുടങ്ങാനിരിക്കെ മാധ്യമങ്ങളോട് നടത്തിയ പരസ്യ പ്രതികരണങ്ങള്‍ ശരിയായില്ലെന്നായിരുന്നു എക്‌സിക്യൂട്ടീവിലെ വിലയിരുത്തല്‍. മുതിര്‍ന്ന നേതാക്കളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു നേതൃത്വത്തിനെതിരായ പരസ്യ പ്രതികരണം. ഇത് പാര്‍ട്ടിയില്‍ ഐക്യമില്ലെന്ന പ്രതീതിയുണ്ടാക്കി. നേതാക്കളുടെ പ്രതികരണങ്ങളില്‍ പാകതക്കുറവുണ്ടായെന്നും എക്‌സിക്യൂട്ടീവില്‍ അഭിപ്രായമുയര്‍ന്നു. പാര്‍ട്ടിയിലെ ഐക്യം എല്ലാവരും ചേര്‍ന്ന് നിലനിര്‍ത്തണമന്ന് കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു

 

 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക