Image

ഏകീകൃത കുര്‍ബാന രീതി എറണാകുളത്ത് നടപ്പാക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച്ബിഷപ് താഴത്തിന്റെ സര്‍ക്കുലര്‍

Published on 30 September, 2022
ഏകീകൃത കുര്‍ബാന രീതി എറണാകുളത്ത് നടപ്പാക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച്ബിഷപ് താഴത്തിന്റെ സര്‍ക്കുലര്‍

 

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന അര്‍പ്പണ രീതി നിലവില്‍ വരുമെന്ന് അപ്പസ്‌തോലിക അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച്ബിഷപ് ആന്‍ഡ്രൂസ് താഴത്ത്. ഇന്ന് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ആര്‍ച്ച്ബിഷപ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാല്‍ എന്നു മുതല്‍ പരിഷ്‌കരിച്ച രീതി അതിരൂപതയില്‍ നിലവില്‍ വരുമെന്ന് അദ്ദേഹം സര്‍ക്കുലറില്‍ വ്യക്തമാക്കുന്നില്ല. റോമില്‍ നിന്നുള്ള കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും സര്‍ക്കുലറില്‍ പറയുന്നു. 

സര്‍ക്കുലറിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്: 

സിനഡുതീരുമാനമനുസരിച്ചുള്ള ഏകീകൃതരീതി വിശുദ്ധ കുര്‍ബാനര്‍പ്പണത്തില്‍ പാലിക്കേതാണ്. ഏകീകൃത കുര്‍ബാനയര്‍പ്പണരീതി ഉടന്‍ നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഇടവക കളിലും സമര്‍പ്പിതസമൂഹങ്ങളിലും പള്ളിയോഗത്തിന്റെ (പാരിഷ് കൗണ്‍സിലിന്റെ) /കൗണ്‍സിലിന്റെ നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത്, ഏകീകൃത കുര്‍ബാനയര്‍പ്പണ രീതിയെക്കുറിച്ചു ബോധനംനല്‍കുക എന്ന ലക്ഷ്യത്തോടെ, പരിശുദ്ധ സിംഹാസനം നല്‍കിയ നിബന്ധനകള്‍ക്കനുസരിച്ചു, ബന്ധപ്പെട്ട വികാരി/അധികാരി സിസിഇഒ 1538-1 കാനന്‍പ്രകാരമുള്ള ഒഴിവിനു അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് /അതിരൂപതാകാര്യാലയത്തിലേക്ക് അപേക്ഷ സമര്‍പ്പിക്കേതാണ്.

ഡിസ്‌പെന്‍സേഷന്‍ ലഭിച്ചിട്ടുള്ള ഇടവകയോ സമൂഹമോ ആണെങ്കിലും, സീറോ മലബാര്‍ മെത്രാന്മാര്‍ക്കു സിനഡു തീരുമാനിച്ച ഏകീകൃതരീതി എപ്പോഴും വിശുദ്ധകുര്‍ബാനയര്‍പ്പണത്തില്‍ പാലിക്കേതിനാല്‍ അതിനുള്ള സൗകര്യങ്ങള്‍ മെത്രാന്മാര്‍ വരുമ്പോള്‍ ചെയ്തുകൊടുക്കേതാണ്. കൂടാതെ, ഇടവക വികാരിയെ യഥാസമയം അറിയിചുകെണ്ടാും അതുവഴി വിശ്വാസികള്‍ക്ക്!് അറിയിപ്പു കൊടുത്തജുകൊണ്ടും, മൃതസംസ്‌കാരശുശ്രൂഷകളുടെയും കൂദാശകളുടെ പരികര്‍മ്മത്തിന്റെയും ം അവസരങ്ങളില്‍ ഇടവക സന്ദര്‍ശിക്കുന്ന മെത്രാന്മാരുടെയും വൈദികരുടേയും ഏകീകൃത കുര്‍ബാന തടയാന്‍ പാടുള്ളതല്ല. 

റാസ, ആഘോഷപൂര്‍വ്വകമായ കുര്‍ബാന, സാധാരണ കുര്‍ബാന എന്നീ മൂന്നുരൂപങ്ങളി ലും കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ അംഗീകരിച്ച തക്‌സയും വചനവേദിയും ബലിവേദിയും ഉപയോഗിക്കുകയും, തക്‌സയില്‍ കൊടുത്തിട്ടുള്ളതുപോലെ, സാഹചര്യമനുസരിച്ച് കാര്‍മ്മികന് നിശ്ചയിക്കാവുന്ന ഐച്ഛികങ്ങള്‍ ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്.

അതിരൂപതയിലെ ദൈവാലയങ്ങളില്‍ മദ്ബഹാവിരി ഉപയോഗിക്കുന്നില്ല. ത്രിത്വസ്തുതിയോടെ കുരിശുവരച്ചു കുര്‍ബാന ആരംഭിക്കാവുന്നതാണ്. വിവിധകാലങ്ങള്‍, തിരുനാളുകള്‍ എന്നിവയ്ക്ക് അനുയോജ്യമായും അവസരോചിതമായും ഉപയോഗിക്കാവുന്ന മാറിമാറിവരുന്ന പ്രോപ്രിയ പ്രാര്‍ത്ഥനകള്‍ തക്‌സയില്‍ നല്‍കിയിട്ടുണ്ട്. 

നമ്മുെട അതിരൂപതയില്‍ ഇപ്പോള്‍ അനുഷ്ഠിച്ചുപോരുന്ന വിശുദ്ധരോടുള്ള വണക്കം, പരിശുദ്ധ കുര്‍ബാനയുടെ ആരാധന, കുരിശിന്റെ വഴി, ജപമാല തുടങ്ങിയ ഭക്താഭ്യാസ ങ്ങളും നിലവിലുള്ളതുപോലെ സക്രാരിയുടെ സ്ഥാനവും തിരുസ്വരൂപങ്ങളും ക്രൂശിതരൂപം അടക്കമുള്ള അംഗീകരിച്ച കുരിശുകളും സഭ അംഗീകരിക്കുന്ന മറ്റെല്ലാ ഭക്താഭ്യാസങ്ങളും തുടരുന്നതാണ്.

Join WhatsApp News
Mercy ! 2022-09-30 22:02:25
Hope the preparations would include occasions of persistent Church wide deliveranec prayers - the family unit meets and such too can be occasions for same , for help to be set free from generational spirits , curses , unrepenant sins esp. in relation to family and marriage . Such sins are often overlooked, including aspects that are prohibited - divinations , unholy soul ties , addictions , divisions in families illnesses - all such adding to the lukewarmness and rebellions at all levels . The excellent format of same in the vidoes here can be a good resource - https://www.catholicexorcism.org/smcvideos The session on Aug 29th esp. good to help persons to accept the forgiveness for themselves - which many , even priests may not have accepted trustingly in an ongoing manner -https://www.youtube.com/watch?v=DtzlYlImtKo The occasion of the Consecration of His Excellency Bishop Alappatt - can be a good start for the ministry - ? may be making an occasion for some of the laity in attendance to access same during their free time . May The Lord have mercy on us all.
Bishop Jack Daniel 2022-09-30 22:40:09
I can do all these prayer holly communion for a cheap rate But quality one . I will replace wine with real Vodkka and make you experience the UmQurbana. Only thing, just put whatever you feel like in my offertory platter. In order to experience the Holy communion you Stay at home, take a piece of bread and dip it in Vodka and eat it. May God bless you. I love you all.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക