Image

ഭാരതത്തില്‍ ഇനി 5 ജി യുഗം ( ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 01 October, 2022
ഭാരതത്തില്‍ ഇനി 5 ജി യുഗം ( ദുര്‍ഗ മനോജ് )

ഉദ്ഘാടനം ചെയ്തതോടെ രാജ്യത്ത് 5 ജി യാഥാര്‍ത്ഥ്യമായി. ആദ്യഘട്ടത്തില്‍ രാജ്യത്തെ 13 നഗരങ്ങളിലാണ് സേവനം ലഭ്യമാകുക. കേരളത്തില്‍ അടുത്ത വര്‍ഷം ഈ സൗകര്യം ലഭ്യമാകും. ന്യൂഡല്‍ഹി പ്രഗതി മൈതാനിയിലെ ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഫറന്‍സില്‍ വച്ചായിരുന്നു പ്രധാനമന്ത്രി അഞ്ചാം തലമുറ സ്‌പെക്ട്രം രാജ്യത്തിനു തുറന്നുകൊടുത്തത്. റിലയന്‍സ് ജിയോ, എയര്‍ടെല്‍, ഐഡിയ - വോഡോഫോണ്‍ കമ്പനി പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. ദീപാവലിയോടെ ദില്ലി, കൊല്‍ക്കൊത്ത, ചെന്നൈ, മുംബൈ എന്നീ പ്രധാന നഗരങ്ങളില്‍ ജിയോയുടെ 5 ജി സേവനം നല്‍കിത്തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.

5 ജി വരുന്നതോടെ രാഷ്ട്രം സാങ്കേതിക മേഖലയില്‍ വന്‍ കുതിച്ചു ചാട്ടം നടത്തും. ടെലി മെഡിസിന്‍ മേഖലയില്‍ വലിയ മുന്നേറ്റങ്ങള്‍ ഇതോടെ സംഭവിക്കും. സൂപ്പര്‍ഫാസ്റ്റ് ഇന്റര്‍നെറ്റ് സര്‍വ്വീസ്, ജീവിതത്തിന്റെ സമസ്ത മേഖലയിലും കാതലായ മാറ്റം കൊണ്ടുവരും. രാജ്യപുരോഗതിയില്‍ ഒരു നാഴികക്കല്ലാവും ഈ നേട്ടം.
4 ജി യില്‍ എംബിപിഎസി ല്‍ ആണ് ഇന്റര്‍നെറ്റ് വേഗത പറയുന്നതെങ്കില്‍ 5 ജിയില്‍ അത് ജിബിപിഎസി ല്‍ ആണ്.
അതായത് നിലവില്‍ 2 മണിക്കൂര്‍ നീളമുള്ള ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ 4 ജി യില്‍ 10 മിനിറ്റ് ആവശ്യമുണ്ട്. എന്നാല്‍ അത് 5 ജിയില്‍ വെറും മൂന്നര സെക്കന്റില്‍സാധ്യമാകും എന്നു ചുരുക്കം.
5 ജി സേവനങ്ങളുമായി ബന്ധപ്പെട്ട് ഒരാഴ്ച നീണ്ടു നിന്ന ലേല നടപടികള്‍ ആണ് ഉണ്ടായിരുന്നത്.

ഏതായാലും രാജ്യപുരോഗതിയില്‍ ഇനി ഒരു കുതിച്ചു ചാട്ടം പ്രതീക്ഷിക്കാം.

5 G coming to India

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക