Image

ഭാവി നല്ല കൈകളിൽ: മാർ അങ്ങാടിയത്ത്;  സുവിശേഷം തന്റെ ദൗത്യം: മാർ ആലപ്പാട്ട് 

Published on 03 October, 2022
ഭാവി നല്ല കൈകളിൽ: മാർ അങ്ങാടിയത്ത്;  സുവിശേഷം തന്റെ ദൗത്യം: മാർ ആലപ്പാട്ട് 

ചിക്കാഗോ: ചിക്കാഗോ രൂപതയുടെ  രണ്ടാമത്തെ  ബിഷപ്പായി സ്ഥാനമേറ്റ മാർ ജോയി ആലപ്പാട്ടിനെ   അനുമോദിച്ചു കൊണ്ട് സ്ഥാനമൊഴിയുന്ന ബിഷപ്പ് മാർ  ജേക്കബ് അങ്ങാടിയത്ത്   നടത്തിയ പ്രസംഗത്തിൽ രൂപതയുടെ വളർച്ചക്കായി നിർദേശിച്ച മൂന്നു പ്രോജക്ടുകളെയും താൻ സർവാത്മനാ അംഗീകരിക്കുന്നതായി  പറഞ്ഞു. അവയിൽ രണ്ടെണ്ണം കാപിറ്റൽ ഫണ്ട് പ്രോജക്ടുകളാണ്. അവയെ എല്ലാവരും തുണക്കണം.

മുനുള്ള പ്രാസംഗികർ തന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചതിൽ സന്തോഷമുണ്ട്. അതിൽ പലതിനും താൻ അര്ഹനല്ല എന്നറിയാം. 

രൂപതയിൽ അംഗങ്ങളായി  65 യുവകുടുംബങ്ങൾ തങ്ങളുടെ രജിസ്‌ട്രേഷൻ  ജോയി പിതാവിന് സമർപ്പിച്ചതിൽ  ഞാനും ആവേശഭരിതനാണ്. 25 നും 35 നും ഇടയിൽ പ്രായമുള്ള ബിരുദധാരികളും ജോലി ചെയ്യുന്നവരുമായ യുവകുടുംബങ്ങളാണ് ഇവരിൽ പലരും. വിവാഹിതരും അല്ലാത്തവരും ഉണ്ട്. വിവാഹിതരാവുന്ന പല യുവ ജനങ്ങളും  സഭയിൽ നിന്ന് അകന്നുനിൽക്കുകയാണ്. അത് മാറണം. 

രൂപതയുടെ ഭാവി നല്ല കൈകളിലാണ്, യുവാക്കളുടെ  ഭാവി നല്ല കൈകളിലാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.  നന്ദി.

മാർ ജോയി ആലപ്പാട്ടിന്റെ മറുപടി പ്രസംഗത്തിൽ തന്റെ മുൻഗണനകൾ എന്തൊക്കെയെന്ന് അദ്ദേഹം പറഞ്ഞു. എന്നോട് ഒരു ചാനലുകാരൻ  ഇക്കാര്യം ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത് ഇതായിരുന്നു. സുവിശേഷം പ്രാസംഗിക്കുകയാണ് എന്റെ ഒന്നാമന്തേ ദൗത്യം. രണ്ടാമത്തെയും മൂന്നാമത്തെയും ദൗത്യം  അത് തന്നെയാണ്. 

ഈ രൂപതയുടെ ആരംഭദശ  മുതൽ ഞാൻ ഇതിനെ  കണ്ടുകൊണ്ടിരിക്കുകയാണ് .വൈദികൻ എന്ന നിലക്കും  സഹായ മെത്രാൻ എന്ന രീതിയിലും  രൂപതയുടെ ആ വളർച്ച എനിക്ക് വളരെ വ്യക്തമായി കാണുവാൻ കഴിഞ്ഞിട്ടുണ്ട് .

അതിന് നേതൃത്വം കൊടുത്ത അഭിവന്ദ്യ അങ്ങാടിയത്ത് പിതാവ് ദൈവം നമുക്ക് നൽകിയ വലിയ ഒരു വരദാനം ആണ് . രൂപത  പോലുള്ള സംവിധാനം ഉണ്ടാവുമ്പോൾ അതും അമേരിക്ക പോലുള്ള സ്ഥലങ്ങളിൽ ഉണ്ടാകുമ്പോൾ തീർച്ചയായും അതിൻറെതായ ടെൻഷൻ ഒരുപാട് ഉണ്ടായിട്ടുണ്ട്

ഞാനും അതിന് സാക്ഷ്യം വഹിച്ചിട്ടുള്ളതാണ് .ഈ അവസരത്തിൽ എനിക്ക് വളരെ നന്ദിയോടെ അനുസ്മരിക്കേണ്ടതായ  ഒരു ബിഷപ്പ് ഉണ്ട്. അത് മറ്റാരുമല്ല നമ്മുടെ സുറിയാനി ക്രിസ്ത്യാനികളുടെ ആത്മീയ സ്ഥിതി മനസ്സിലാക്കി ഇവിടെ ഒരു രൂപത  വേണമോ വേണ്ടയോ എന്നൊക്കെ റിപ്പോർട്ട് ചെയ്യാനായി
സഭാപിതാക്കന്മാർ നിയോഗിച്ച  ഗ്രിഗറി കരോട്ടെമ്പ്രേൽ  പിതാവ് .ആ പിതാവ് ഇവിടെ വന്ന് ഒരുപാട് സിറ്റികളിൽ  സഞ്ചരിച്ചു . ആ പിതാവിനെ കുറച്ച് സ്ഥലങ്ങളിലൊക്കെ സഹായിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്, പ്രത്യേകിച്ച് ഈസ്റ്റ് കോസ്റ്റിൽ.  അദ്ദേഹത്തോടൊപ്പം പല സ്ഥലത്തും  പോയപ്പോൾ ഒരുപാട് പേർ  രൂപത  ഇവിടെ ആവശ്യമില്ല എന്ന് പറഞ്ഞു .അത്  പിതാവിനെ  വളരെയധികം വേദനിപ്പിച്ച അവസരങ്ങൾ  എനിക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്.

പക്ഷേ ദൈവകൃപയിൽ  നമുക്ക് ഇവിടെ ഒരു രൂപത  വന്നു. നേതൃത്വം നൽകാൻ   അഭിവന്ദ്യ ജേക്കബ് അങ്ങാടിയത്ത് പിതാവ് ഉണ്ടായിരുന്നു. വളരെ ശാന്തമായി തൻറെ ആത്മീയ  നേതൃത്വത്തിൽ രൂപതയെ വളർത്തി ഇത്രയും എത്തിച്ചു. ഒരു കുഞ്ഞ് ജനിക്കുമ്പോൾ ആ കുഞ്ഞിൻറെ പേരിൽ ഒരുപാട് ഉൽക്കണ്ഠകൾ ഉണ്ടാവും.  കുഞ്ഞിൻറെ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും നമുക്ക് ആകുലതകൾ ഉണ്ടാവും. 
ആരംഭ കാലഘട്ടത്തിൽ ഒരു കുഞ്ഞു ജനിക്കുന്ന  ഒരു അവസ്ഥയായിരുന്നു. അന്ന് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിനെയൊക്കെ അഭിവന്ദ്യ ജേക്കബ് അങ്ങാടിയത്ത് പിതാവ് വളരെ തന്മയത്വത്തോടെ ശാന്തമായി  പരിഹരിച്ച് രൂപതയെ ഇത്രയും വലുതാക്കി  . ഇനിയും     നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്. അതിനു  നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.

മാർ ആലപ്പാട്ട് ഉപഹാരം വേണ്ടെന്നു വച്ചു; പകരം രൂപം കൊണ്ടത് രണ്ട് വികസന ഫണ്ടുകൾ 

വിശ്രമജീവിതം നയിക്കാൻ തന്റെ മനസ്സ് ഒരുങ്ങിക്കഴിഞ്ഞതായി മാർ ജേക്കബ് അങ്ങാടിയത്ത്

വരപ്രസാദത്തിൽ നിറഞ്ഞ് ചിക്കാഗോ രൂപത; മാർ ജോയി ആലപ്പാട്ട് അഭിഷിക്തനായി 

മാർ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക ദൃശ്യങ്ങൾ - 3

മാർ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക ദൃശ്യങ്ങൾ -2

മാർ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക ദൃശ്യങ്ങൾ -1

ചിക്കാഗോ രൂപത പുതിയ ചരിത്രമെഴുതുന്നു

-മലയാളി സപ്ലിമെന്റ്മാർ ജേക്കബ് അങ്ങാടിയത്തിനു ആശംസ; മാർ ജോയി  ആലപ്പാട്ടിന് സ്വാഗതം 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക