Image

ക്നാനായ കമ്യുണിറ്റിയിൽ നിന്ന് സഹായ മെത്രാൻ ഉണ്ടാവണം: തിയോഫിൻ  ചാമക്കാല 

Published on 03 October, 2022
ക്നാനായ കമ്യുണിറ്റിയിൽ നിന്ന് സഹായ മെത്രാൻ ഉണ്ടാവണം: തിയോഫിൻ  ചാമക്കാല 

ചിക്കാഗോ: സീറോ മലബാർ   ചരിത്രം എഴുതുമ്പോൾ ബിഷപ്പ് ജേക്കബ് അങ്ങാടിയത്തിന്റെ പേര് സുവർണ്ണ ലിപികളിൽ എഴുതപ്പെടുമെന്ന് ക്നാനായ കമ്യുണിറ്റിയെ പ്രതിനിധീകരിച്ചു ആശംസ അർപ്പിച്ച തിയോഫിന് ചാമക്കാല പറഞ്ഞു .  2001 ൽ ഫാദർ ജേക്കബ് അങ്ങാടിയത്ത് യുഎസിലെയും കാനഡയിലെയും സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ബിഷപ്പായി. ഈ ദൗത്യം വളരെ വലുതായിരുന്നു, എന്നാൽ ക്ഷമയും നയതന്ത്രജ്ഞതയും കൈമുതലായി  ശക്തമായ വിശ്വാസത്തിലൂടെ  ബിഷപ്പ് അങ്ങാടിയത്ത് സീറോ മലബാർ സഭയ്ക്ക് ഐക്യവും ശക്തിയും  നേടിക്കൊടുത്തു. അത് ഒരു വലിയ ദൗത്യമായിരുന്നു. 

വടക്കേ അമേരിക്കയിലെ ക്നാനായ കാത്തലിക് സമൂഹം അദ്ദേഹത്തെ പിന്തുണയ്ക്കുകയും ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുകയും ചെയ്തു. ഏകദേശം 30000 ക്നാനായ കമ്മ്യൂണിറ്റി അംഗങ്ങളെ പ്രതിനിധീകരിച്ച് നിങ്ങളുടെ മുന്നിൽ നിൽക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം  അഭിമാനകരമാണ്. ഡിയോസിഷൻ ജനസംഖ്യയുടെ മൂന്നിലൊന്ന് ക്നാനായക്കാരാണ്.

ബിഷപ്പ് അങ്ങാടിയത്തിന് ക്നാനായ സമുദായത്തോട് പ്രത്യേക പരിഗണനയും സ്നേഹവുമുണ്ട്.  അവർക്കായി അദ്ദേഹം പ്രത്യേക മേഖല  സ്ഥാപിക്കുകയും ഫാ. എബ്രഹാം മുത്തോലത്തിനെ പ്രഥമ ഡയറക്ടറും   വികാരി ജനറാളുമായും നിയമിച്ചു. തുടർന്ന്  ഫാദർ തോമസ് മുളവനാലിനെ  ആ നിയോഗം ഏൽപ്പിച്ചു. 

ധീരമായ ആ പ്രവർത്തനങ്ങൾ കൊണ്ട്  ക്നാനായ  വിഭാഗം   ഇപ്പോൾ  അഞ്ച് ഫൊറോനകൾ,  15 ഇടവകകൾ 7 മിഷനുകൾ, നാല് കോൺവെന്റുകൾ എന്നിങ്ങനെ വളർന്നിരിക്കുന്നു. ഈ വളർച്ച എന്നെ  ഓർമ്മിക്കുന്നത് ഫ്രഞ്ചുകാരനായ ആദ്യത്തെ സീറോ മലബാർ ബിഷപ്പ്   ചാൾസ് ലെവിനെയാണ്.  ക്നാനായന്മാരുടെ പ്രത്യേകത മനസ്സിലാക്കിയ   അദ്ദേഹം ഫാദർ മാത്യു മാക്കീലിനെ  ഡയോസിസിന്റെ വികാരി ജനറലായി നിയമിച്ചു .ലോകമെമ്പാടുമുള്ള ക്നാനായക്കാരായ ഞങ്ങൾ  ആധുനിക കാലഘട്ടത്തിലെ ചാൾസ് ലെവിൻ എന്ന നിലയിൽ അങ്ങാടിയത്ത് പിതാവേ അങ്ങയെ  ആദരവോടെയും നന്ദിയോടെയും സ്മരിക്കുന്നു.

ജോയി പിതാവിനോട് ഒരു വാക്ക് കൂടി. തീരുമാനമെടുക്കാനുള്ള എല്ലാവരും വേദിയിലുണ്ട്. ഇനിയും ഒരു അഭിഷേകം കൂടി ഇവിടെ ഇതേ വേദിയിൽ ഏറെ താമസിയാതെ ഉണ്ടാവണം. ക്നാനായ സമുദായത്തിൽ നിന്ന് ഒരു സഹായ മെത്രാൻ ഉണ്ടാവണം .  അതിനുള്ള പന്ത് ഇപ്പോൾ അങ്ങയുടെ കോർട്ടിലാണ്. 

പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോസ് കോലഞ്ചേരി

 മാർ ജോയ് ആലപ്പാട്ടിനെ ഞാൻ കൗൺസിലിന്റെ പേരിൽ അഭിനന്ദിക്കുന്നു. ഇന്നത്തെ ചടങ്ങ്  ഉത്തരവാദിത്വങ്ങളിൽ എളുപ്പമുള്ള ഭാഗമായിരുന്നു, എന്നാൽ വൈവിധ്യമാർന്ന ഒരു  ഗ്രൂപ്പിനെ ഒന്നിപ്പിക്കുക എന്നത് ശരിക്കും വെല്ലുവിളി നിറഞ്ഞതാണ്. ഈ ഡയോസിസിനെ കൂടുതൽ മഹത്വത്തിലേക്ക് നയിക്കാൻ ശക്തിയും ധൈര്യവും നൽകി അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ.  പ്രിയപ്പെട്ട അങ്ങാടിയത്ത് പിതാവേ,  ഡയാസിസിനുവേണ്ടി ജീവിതം സമർപ്പിച്ചതിന് നന്ദി. ഒരു പുരോഹിതൻ എന്ന നിലയിലും ബിഷപ്പ് എന്ന നിലയിലും ഞങ്ങൾ നിങ്ങളോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു.

സിസ്റ്റർ ആഗ്നസ് മരിയ, ജനറൽ കൺവീനർ ജോയി ചാമക്കാല തുടങ്ങിയവരും ആശംസ അർപ്പിച്ചു സംസാരിച്ചു.

പ്രെയ്‌സ് ദി ലോർഡ്... ആശംസകളുമായി കോൺഗ്രസ്മാൻ രാജാ കൃഷ്ണമൂർത്തി, ബെൽവുഡ്  മേയർ 

ഭാവി നല്ല കൈകളിൽ: മാർ അങ്ങാടിയത്ത്;  സുവിശേഷം തന്റെ ദൗത്യം: മാർ ആലപ്പാട്ട് 

മാർ ആലപ്പാട്ട് ഉപഹാരം വേണ്ടെന്നു വച്ചു; പകരം രൂപം കൊണ്ടത് രണ്ട് വികസന ഫണ്ടുകൾ 

വിശ്രമജീവിതം നയിക്കാൻ തന്റെ മനസ്സ് ഒരുങ്ങിക്കഴിഞ്ഞതായി മാർ ജേക്കബ് അങ്ങാടിയത്ത്

വരപ്രസാദത്തിൽ നിറഞ്ഞ് ചിക്കാഗോ രൂപത; മാർ ജോയി ആലപ്പാട്ട് അഭിഷിക്തനായി 

മാർ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക ദൃശ്യങ്ങൾ - 3

മാർ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക ദൃശ്യങ്ങൾ -2

മാർ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക ദൃശ്യങ്ങൾ -1

ചിക്കാഗോ രൂപത പുതിയ ചരിത്രമെഴുതുന്നു

-മലയാളി സപ്ലിമെന്റ്മാർ ജേക്കബ് അങ്ങാടിയത്തിനു ആശംസ; മാർ ജോയി  ആലപ്പാട്ടിന് സ്വാഗതം 


 

ക്നാനായ കമ്യുണിറ്റിയിൽ നിന്ന് സഹായ മെത്രാൻ ഉണ്ടാവണം: തിയോഫിൻ  ചാമക്കാല 
Join WhatsApp News
Mr Kna 2022-10-03 22:30:30
Mr Theophin, few years back, at your birth place(Kaipuzha), Mar Alanchery openly declared that under his tenure, Knas would not get anything from Syro
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക