Image

ആലിബാബയുടെ കഥ പറഞ്ഞ്  കർദിനാൾ  മാർ ആലഞ്ചേരി 

Published on 03 October, 2022
ആലിബാബയുടെ കഥ പറഞ്ഞ്  കർദിനാൾ  മാർ ആലഞ്ചേരി 

യാദൃച്‌ഛികത എന്നാൽ എന്താണെന്ന് മനസിലാകാത്ത സിറോ-മലബാറുകാരൻ, അമേരിക്കയിൽ  ആദ്യകാലങ്ങളിൽ അത് ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ അന്വേഷിച്ച രസകരമായ കഥയുമായാണ് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി സംസാരം തുടങ്ങിയത്. ടെയ്ൽ ഓഫ് ടൂ സിറ്റീസ് വായിക്കുകയായിരുന്ന ഗർഭിണിയായ ഭാര്യ, അത് വായിച്ച ശേഷം ഇരട്ടകൾക്ക് ജന്മം നൽകിയതാണ് 'യാദൃച്‌ഛികത' എന്ന വാക്കിന്റെ വ്യാഖ്യാനമായി ഒന്നാമത്തെ യാത്രക്കാരൻ പറഞ്ഞുകൊടുത്തത്. 

'ത്രീ മസ്കറ്റിയേഴ്സ്' വായിക്കുകയായിരുന്ന ഗർഭിണിയായ ഭാര്യ, അത് വായിച്ച ശേഷം ഒരേസമയം മൂന്ന് കുഞ്ഞുങ്ങളെ പ്രസവിച്ച കഥയാണ്  'യാദൃച്‌ഛികത' എന്ന വാക്കിന്റെ വ്യാഖ്യാനമായി രണ്ടാമത്തെ യാത്രക്കാരൻ പറഞ്ഞുകൊടുത്തത്. ഇത് കേട്ട് അർഥം മനസ്സിലായി എന്ന മട്ടിൽ സിറോ-മലബാറുകാരൻ ഓടിയത്രേ. അയാളുടെ ഗർഭിണിയായ ഭാര്യ, 'ആലിബാബയും 40 കള്ളന്മാരും' വായിച്ചു കൊണ്ടിരിക്കുകയാണെന്നും അത് മുഴുമിപ്പിക്കാൻ അനുവദിച്ചുകൂടെന്നും പറഞ്ഞായിരുന്നു ആ വ്യക്തി ട്രെയിനിൽ നിന്ന് ചാടിയിറങ്ങിയത്. 

കാര്യങ്ങൾ ഗ്രഹിക്കുന്നതിൽ സിറോ-മലബാറുകാർ പിന്നിലാണെന്ന് കാണിക്കാൻ പണ്ട് പ്രചരിച്ച ഈ കഥയിലെ അവസ്ഥയിൽ നിന്ന്, മറ്റുള്ളവർക്ക് അറിവ് പകർന്നുനൽകാൻ കഴിവുള്ള നിലയിലേക്ക് ഇന്ന് സഭാവിശ്വാസികൾ ഉയർന്നതിൽ അഭിമാനമുണ്ടെന്ന് മാർ ആലഞ്ചേരി പറഞ്ഞു. ദൈവം പുതുചരിത്രങ്ങൾ രചിക്കുന്നത് നമ്മിലൂടെയാണെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. "നമ്മൾ കരുതും മാനുഷികതയുടെ ചരിത്രം രചിക്കുന്നത് നമ്മളാണെന്ന്, അത് സത്യമല്ല. ദൈവമാണ് ചരിത്രം രചിക്കുന്നത്."  

അവനവനിലേക്കും സ്വന്തം കുടുംബത്തിലേക്കും സ്വന്തം സഭയിലേക്കും മാത്രം ചിന്താധരണിയെ ചുരുക്കാതെ ജീവിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. സ്വത്വം നിലനിർത്തിക്കൊണ്ടുതന്നെ മറ്റുള്ളവരെയും ബഹുമാനപൂർവ്വം കണക്കിലെടുക്കണമെന്നും മാർ  ആലഞ്ചേരി വ്യക്തമാക്കി. ഒന്നിച്ച് നടക്കുക എന്നുള്ള മാർപാപ്പയുടെ  സന്ദേശവും അദ്ദേഹം പങ്കിട്ടു. ഭാഷയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ കടന്ന് മനുഷ്യൻ പരസ്പര സ്നേഹവും സഹവർത്തിത്തവുമായി സമാധാനത്തോടെ ജീവിക്കാനാണ് യേശു പഠിപ്പിക്കുന്നതെന്നും അദ്ദേഹം  വിശദീകരിച്ചു.

ക്നാനായ കമ്യുണിറ്റിയിൽ നിന്ന് സഹായ മെത്രാൻ ഉണ്ടാവണം: തിയോഫിൻ  ചാമക്കാല 

പ്രെയ്‌സ് ദി ലോർഡ്... ആശംസകളുമായി കോൺഗ്രസ്മാൻ രാജാ കൃഷ്ണമൂർത്തി, ബെൽവുഡ്  മേയർ 

ഭാവി നല്ല കൈകളിൽ: മാർ അങ്ങാടിയത്ത്;  സുവിശേഷം തന്റെ ദൗത്യം: മാർ ആലപ്പാട്ട് 

മാർ ആലപ്പാട്ട് ഉപഹാരം വേണ്ടെന്നു വച്ചു; പകരം രൂപം കൊണ്ടത് രണ്ട് വികസന ഫണ്ടുകൾ 

വിശ്രമജീവിതം നയിക്കാൻ തന്റെ മനസ്സ് ഒരുങ്ങിക്കഴിഞ്ഞതായി മാർ ജേക്കബ് അങ്ങാടിയത്ത്

വരപ്രസാദത്തിൽ നിറഞ്ഞ് ചിക്കാഗോ രൂപത; മാർ ജോയി ആലപ്പാട്ട് അഭിഷിക്തനായി 

മാർ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക ദൃശ്യങ്ങൾ - 3

മാർ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക ദൃശ്യങ്ങൾ -2

മാർ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക ദൃശ്യങ്ങൾ -1

ചിക്കാഗോ രൂപത പുതിയ ചരിത്രമെഴുതുന്നു

-മലയാളി സപ്ലിമെന്റ്മാർ ജേക്കബ് അങ്ങാടിയത്തിനു ആശംസ; മാർ ജോയി  ആലപ്പാട്ടിന് സ്വാഗതം 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക