Image

മോസസിന് ശേഷം ജോഷ്വ വന്ന പോലെ രൂപതയുടെ നാഥനായി മാർ ജോയി ആലപ്പാട്ട് 

Published on 03 October, 2022
മോസസിന് ശേഷം ജോഷ്വ വന്ന പോലെ രൂപതയുടെ നാഥനായി മാർ ജോയി ആലപ്പാട്ട് 

ചിക്കാഗോ:  അമേരിക്കയിലെ സിറോ മലബാർ ചർച്ചിന്റെ ചരിത്രത്തിലെ സുപ്രധാന ദിവസം എന്നാണ് ബിഷപ്പ് മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണദിനത്തെ വികാരി ജനറലും ജനറൽ കൺവീനറുമായ റവ.ഫാ.തോമസ് മുളുവനാൽ  തന്റെ സ്വാഗതപ്രസംഗത്തിൽ വിശേഷിപ്പിച്ചത്. മേജർ ആഴ്ച്ച ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി,  പേപ്പൽ നുൻസിയോ ആർച്ച് ബിഷപ്പ് ക്രിസ്റ്റോഫേ പിയർ, ബിഷപ്പ് മാർ ജോയി ആലപ്പാട്ട്, ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്, ബിഷപ്പ് ഫിലിപ്പോസ് മാർ സ്തെഫാനോസ്, കോൺഗ്രസ് അംഗം രാജകൃഷ്ണമൂർത്തി, ബെൽവുഡ് മേയർ ആൻഡ്രെ ഹാർവി, ജോസ് കോലഞ്ചേരി (പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി), ജോസ് ചാമക്കാല (ജനറൽ കോർഡിനേറ്റർ) തുടങ്ങിയവരെ വികാരി ജനറൽ ഹാർദ്ദമായി സ്വാഗതം ചെയ്തു. 

ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസവും അർപ്പണമനോഭാവവും ദീർഘവീക്ഷണവും കൊണ്ട് ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ നേതൃത്വത്തിൽ ഇതുവരെ ചർച്ച് കൈവരിച്ച നേട്ടങ്ങളെ അദ്ദേഹം പരാമർശിച്ചു. അമേരിക്കയിലെ കുടിയേറ്റക്കാരായ സിറോ മലബാർ, ക്നാനായ സഭാവിശ്വാസികൾക്ക് അദ്ദേഹം മാർഗ്ഗദർശിയായി നിലകൊണ്ടതിനെയും പ്രകീർത്തിച്ചു. ചർച്ചിന്റെ പ്രവർത്തനങ്ങൾ സുഗമവും ഫലപ്രദവുമായ മുന്നോട്ടുകൊണ്ടുപോകുന്നതിന്  മാർ അങ്ങാടിയത്ത് അനുഭവിച്ച വേദനയും യാതനയും ത്യാഗങ്ങളും സ്മരിക്കാനും അദ്ദേഹം മറന്നില്ല. മാർ അങ്ങാടിയത്ത് കോറിയിട്ടിരിക്കുന്ന സഭയുടെ സുവർണ്ണ ചരിത്രവും പാരമ്പര്യവും വരുംതലമുറയും ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയും ഓർമ്മപ്പെടുത്തി. 

മോസസിന് ശേഷം ജോഷ്വയെ ഇസ്രായേൽ ജനതയുടെ നല്ല ഇടയനായി ദൈവം നിയോഗിച്ചതിന് സമാനമായാണ്, അങ്ങാടിയത്തിൽ നിന്ന് ജോയി ആലപ്പാട്ടിന് സ്ഥാനം കൈമാറുന്നതെന്നും അദ്ദേഹം  അഭിപ്രായപ്പെട്ടു. ആദ്യകാലം മുതൽ സഭയ്‌ക്കൊപ്പം ഉണ്ടായിരുന്നതുകൊണ്ടുതന്നെ മാർ ജോയി ആലപ്പാട്ടിന് ഇവിടുത്തെ വിശ്വാസസമൂഹത്തിന്റെ ഹൃദയം നന്നായി അറിയാമെന്ന ബോധ്യവും അദ്ദേഹം പങ്കുവച്ചു. 

സ്വന്തം സംസ്കാരം വെടിയരുത്: അപ്പോസ്തലിക്  നുൻസിയോ മാർ ക്രിസ്റ്റോഫി പിയർ

മാർപാപ്പയുടെ  പ്രതിനിധികളായി മാറാൻ ഏറ്റവും അത്യാവശ്യമായി വേണ്ടത് നിരീക്ഷണപാടവമാണെന്ന് അപ്പോസ്തലിക്  നുൻസിയോ ആർച്ച് ബിഷപ്പ് ക്രിസ്റ്റോഫി പിയർ അഭിപ്രായപ്പെട്ടു. ആർക്കും അസൂയ തോന്നിപ്പോകുന്ന വിധം  ഡയോസസ്  21 വർഷംകൊണ്ട് മുന്നിരയിലാക്കാൻ  പ്രയത്നിച്ച ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിനെ ക്രിസ്റ്റോഫേ പിയർ അഭിനന്ദിച്ചു. ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് ചർച്ച് നൽകിയ സഹായങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. കാലം മാറിയെന്നും സൗന്ദര്യത്തിലോ വലിയ കാറിലോ ഭൗതിക നേട്ടങ്ങളിലോ അല്ല ആളുകൾ ആകൃഷ്ടരാകുന്നതെന്നും, അവനവന്റെ സംസ്കാരത്തിൽ ഊന്നിക്കൊണ്ടുള്ള വിശ്വാസത്തിലാണെന്നും പിയർ കൂട്ടിച്ചേർത്തു.

ആലിബാബയുടെ കഥ പറഞ്ഞ്  കർദിനാൾ  മാർ ആലഞ്ചേരി 

ക്നാനായ കമ്യുണിറ്റിയിൽ നിന്ന് സഹായ മെത്രാൻ ഉണ്ടാവണം: തിയോഫിൻ  ചാമക്കാല 

പ്രെയ്‌സ് ദി ലോർഡ്... ആശംസകളുമായി കോൺഗ്രസ്മാൻ രാജാ കൃഷ്ണമൂർത്തി, ബെൽവുഡ്  മേയർ 

ഭാവി നല്ല കൈകളിൽ: മാർ അങ്ങാടിയത്ത്;  സുവിശേഷം തന്റെ ദൗത്യം: മാർ ആലപ്പാട്ട് 

മാർ ആലപ്പാട്ട് ഉപഹാരം വേണ്ടെന്നു വച്ചു; പകരം രൂപം കൊണ്ടത് രണ്ട് വികസന ഫണ്ടുകൾ 

വിശ്രമജീവിതം നയിക്കാൻ തന്റെ മനസ്സ് ഒരുങ്ങിക്കഴിഞ്ഞതായി മാർ ജേക്കബ് അങ്ങാടിയത്ത്

വരപ്രസാദത്തിൽ നിറഞ്ഞ് ചിക്കാഗോ രൂപത; മാർ ജോയി ആലപ്പാട്ട് അഭിഷിക്തനായി 

മാർ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക ദൃശ്യങ്ങൾ - 3

മാർ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക ദൃശ്യങ്ങൾ -2

മാർ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക ദൃശ്യങ്ങൾ -1

ചിക്കാഗോ രൂപത പുതിയ ചരിത്രമെഴുതുന്നു

-മലയാളി സപ്ലിമെന്റ്മാർ ജേക്കബ് അങ്ങാടിയത്തിനു ആശംസ; മാർ ജോയി  ആലപ്പാട്ടിന് സ്വാഗതം 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക