Image

ടീനെക്ക് പ്രമേയത്തെ ന്യൂ ജേഴ്സി ഡെമോക്രാറ്റിക് കമ്മിറ്റി അപലപിച്ചു

Published on 04 October, 2022
ടീനെക്ക് പ്രമേയത്തെ ന്യൂ ജേഴ്സി ഡെമോക്രാറ്റിക് കമ്മിറ്റി അപലപിച്ചു



ന്യൂ ജേഴ്സിയിലെ ടീനെക്ക് ഡെമോക്രാറ്റിക് മുനിസിപ്പൽ കമ്മിറ്റി (ടി ഡി എം സി) പാസാക്കിയ ഹിന്ദു വിരുദ്ധ പ്രമേയത്തെ ഡെമോക്രാറ്റിക് സംസ്ഥാന കമ്മിറ്റി അപലപിച്ചു. ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാപക ലക്ഷ്യങ്ങളിൽ ഒന്നു തന്നെ ജനങ്ങളെ ഒന്നിച്ചു കൊണ്ടു വരാനാണെന്നും ഭിന്നിപ്പിക്കാൻ അല്ലെന്നും സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. 

"ടീനെക്ക് ഡെമോക്രാറ്റിക് കമ്മിറ്റിയുടെ പ്രമേയം ഈ പ്രധാനപ്പെട്ട ലക്‌ഷ്യം കൈവരിക്കുന്നില്ല. എല്ലാവരെയും ഉൾക്കൊള്ളാനും വ്യത്യസ്തതകൾ ഉൾക്കൊള്ളാനും കഴിയുന്നവരെയും വിദ്വേഷത്തെയും വർഗീയതയെയും എതിർക്കുന്നവരെയും ഞങ്ങൾ മാനിക്കുന്നു." 

സെപ്റ്റംബർ 12 നു പാസാക്കിയ പ്രമേയത്തിൽ അഞ്ചു ഹിന്ദു അമേരിക്കൻ സംഘടനകൾ 'ഹിന്ദു ദേശീയത' വളർത്തുന്നു എന്ന് ആരോപിക്കുന്നു. അവർക്കു ഇന്ത്യയിലെ ഒരു സംഘടനയുമായി ബന്ധമുണ്ടെന്നും പറയുന്നു. എന്നാൽ അഞ്ചു സംഘടനകളും സ്വതന്ത്രമാണ്. അവയെ യു എസിലോ വിദേശത്തോ ഉള്ള ഒരു  സംഘടനയും സാമ്പത്തികമായോ നിയമപരമായോ നിയന്ത്രിക്കുന്നില്ല. 

ടി ഡി എം സി പ്രമേയം വ്യാപകമായ വിമർശനം വിളിച്ചു വരുത്തിയിരുന്നു. ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിലാണ്‌ പ്രമേയം പുറത്തു വിട്ടത് എന്നതിനാൽ ടി ഡി എം സി യെ സ്വാധീനിച്ച സംഘടനകളെ കുറിച്ച് അന്വേഷിക്കണം എന്ന ആവശ്യവും ഉയർന്നു.  പ്രമേയത്തിൽ ഒപ്പു വച്ച ടി ഡി എം സി അധ്യക്ഷ അലക്സാണ്ട്ര സോറിയാനോ-ടവറസ് 2021ൽ യഹൂദരെ അധിക്ഷേപിച്ച പ്രസ്താവന വിവാദമായിരുന്നു. 

ഹിന്ദു സംഘടനകളുടെ പ്രതിനിധികൾ ടി ഡി എം സിയെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടു നടന്നില്ല. അടുത്തിടെ ടി ഡി എം സി നടത്തിയ ഒരു സൂം മീറ്റിലും ഹിന്ദു സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ചുമില്ല. 

ബെർഗെൻ കൗണ്ടി ഡെമോക്രാറ്റിക് കമ്മിറ്റി ടി ഡി എം സിയെ പിരിച്ചു വിടണമെന്ന് ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടു. 

NJ Democratic committee deplores Teaneck resolution 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക