Image

ഉത്തര കൊറിയ വിക്ഷേപിച്ച മിസൈൽ ജപ്പാനു മുകളിലൂടെ പാഞ്ഞു 

Published on 04 October, 2022
ഉത്തര കൊറിയ വിക്ഷേപിച്ച മിസൈൽ ജപ്പാനു മുകളിലൂടെ  പാഞ്ഞു 



ജപ്പാനു മുകളിലൂടെ ഉത്തര കൊറിയയുടെ ബാലിസ്റ്റിക്ക് മിസൈൽ. ഇക്കാര്യം സ്ഥിരീകരിച്ച ജപ്പാൻ, ജനങ്ങളോട് ജാഗ്രത പാലിക്കാൻ നിർദേശിച്ചു. അഞ്ചു വർഷത്തിനു ശേഷമുണ്ടായ മിസൈൽ വിക്ഷേപത്തെ തുടർന്ന് ജപ്പാനിൽ തീവണ്ടികളും വിമാനങ്ങളും കുറെ നേരത്തേക്കു  യാത്രകൾ നിർത്തിവച്ചു. 

ജപ്പാന്റെ വടക്കേയറ്റത്തുള്ള ഹൊക്കൈഡോ ദ്വീപിനു നേരെ ഉത്തര കൊറിയ മിസൈൽ വിട്ടതായാണ് നിഗമനമെന്നു ജാപ്പനീസ് ചീഫ് ക്യാബിനറ്റ് സെക്രട്ടറി ഹീറോകസു മത്സുണോ പറഞ്ഞു. രാവിലെ 7.46നു  വടക്കുകിഴക്കേ അറ്റത്തു അവോമോറി പ്രവിശ്യക്ക് മീതെ 1,000 അടി ഉയരെ പാഞ്ഞ മിസൈൽ ജാപ്പനീസ് സാമ്പത്തിക മേഖല കടന്നു പാസിഫിക്കിൽ വീണു.  

പൊതുജങ്ങൾക്കു ഭീഷണിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടു ജാഗ്രത വേണം. 

ജപ്പാനു മേലെ മിസൈൽ പാഞ്ഞെന്നു ദക്ഷിണ കൊറിയയും സ്ഥിരീകരിച്ചു. മധ്യദൂര മിസൈൽ ആയിരുന്നു. 

"അപകടകരവും വെളിവില്ലാത്തതുമായ നടപടി" എന്ന് യു എസ് അതിനെ വിളിച്ചു. മേഖലയുടെ ഭദ്രതയ്ക്ക് ഭീഷണിയാണിത്. 

ഉത്തര കൊറിയയുടെ ഒരു മിസൈൽ 4,600 കിലോമീറ്റർ (2,850 മൈൽ) സഞ്ചരിക്കുന്നത് ഇതാദ്യമാണ്.  10 ദിവസത്തിനിടയിൽ അഞ്ചാമത്തെ മിസൈലും ആയിരുന്നു ഇത്. യു എസ് വൈസ്-പ്രസിഡന്റ് കമല ഹാരിസ് ജപ്പാനും ദക്ഷിണ കൊറിയയും സന്ദർശിക്കുമ്പോഴാണ്‌ വടക്കൻ കൊറിയ ഈ പരമ്പര ആരംഭിച്ചത്. യു എസ്, ജാപ്പനീസ്, ദക്ഷിണ കൊറിയൻ നാവിക സേനകൾ സംയുക്ത സൈനിക ഡ്രില്ലുകൾ നടത്തിയത് കഴിഞ്ഞ ആഴ്ചയാണ്.

ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ വടക്കൻ കൊറിയയെ അപലപിച്ചു. "ആവർത്തിച്ചുള്ള അതിക്രമമാണിത്. ഞങ്ങൾ ഇതിനെ ശക്തമായി അപലപിക്കുന്നു."

ജപ്പാൻ തിരിച്ചടിക്കാൻ മടിക്കില്ലെന്നു പ്രതിരോധമന്ത്രി യസുകാസു ഹാമദ പറഞ്ഞു. എന്നാൽ ഇപ്പോൾ സംയമനം പാലിച്ചു. 

ഉത്തര കൊറിയ മിസൈലുകൾ വിക്ഷേപിക്കുന്നതിന്റെ യു എൻ നിരോധിച്ചിട്ടുണ്ട്. മറ്റൊരു രാജ്യത്തിന് മീതെ പരത്തുന്നത് അന്താരാഷ്ട്ര മര്യാദയുടെ ലംഘനവുമാണ്. 
 


North Korean missile flies over Japanese territory 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക