Image

പാടും പാതിരി ഫാ.ഡോ. പോള്‍ പൂവത്തിങ്കലിന്റെ  സംഗീത സന്ധ്യ റോക്ക്‌ലാൻഡ് ഹോളി ഫാമിലി ദേവാലയ ഹാളിൽ

Published on 04 October, 2022
പാടും പാതിരി ഫാ.ഡോ. പോള്‍ പൂവത്തിങ്കലിന്റെ  സംഗീത സന്ധ്യ  റോക്ക്‌ലാൻഡ്  ഹോളി ഫാമിലി ദേവാലയ ഹാളിൽ

ന്യൂയോർക് : പാടും പാതിരി  ഫാ.ഡോ . പോള്‍ പൂവത്തിങ്കൽ CMI  അവതരിപ്പിക്കുന്ന സംഗീത സന്ധ്യ  ഒക്ടോബർ 9 ന് ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2.30ന്  ന്യൂ യോർക്ക് റോക്ക്‌ലാൻഡ്  ഹോളി ഫാമിലി സിറോ മലബാർ കാത്തലിക്  ചർച്ച് ഹാളിൽ (5 Willow Tree Rd, Wesley Hills, New York , 10952)  നടത്തപ്പെടുന്നു.

സംഗീതധ്യാനത്തിലൂടെ സമാധാനവും സന്തോഷവും പകരുക ലക്ഷ്യമിട്ട് തൃശൂരിൽ ഒരുക്കുന്ന  ചേതന ഗാനാശ്രമം പ്രൊജെക്ടിനു വേണ്ടിയാണ്  സംഗീത സന്ധ്യ  അവതരിപ്പിക്കുന്നത് . സംഗീതമാകുന്ന ആത്മീയ കുടക്കീഴിൽ  ജാതിമതഭേതമേന്യേ  എല്ലാവരെയും ഒന്നിപ്പിക്കുന്ന ത്രിശൂരിലെ  ശാന്തി സങ്കേതം മനസിന് കുളിർമ നൽകുന്ന കേന്ദ്രമാകുമെന്നുറപ്പ്  .

 സംഗീത സന്ധ്യയുടെ പ്രോഗ്രാം കോ ഓർഡിനേറ്റേഴ്സ്:  ജേക്കബ് ചൂരവടി- 91 488 29361 , ഡൊമിനിക് വയലുങ്കൽ- 9178471372 

സംഗീത സന്ധ്യയിൽ സംഭാവനകൾ സ്വീകരിക്കുന്നതാണ് , എല്ലാ സംഭാവനകളും ഗാനാശ്രമം പ്രോജെക്ടിലേക്ക് ഉപയോഗിക്കുന്നതാണ് .  

തൃശൂരിലെ ചേതന ഗാനാശ്രമത്തെകുറിച്ച് 

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ പ്രാന്തപ്രദേശത്തിൽ 10 ഏക്കറോളം സ്ഥലത്തു പ്രകൃതിരമണീയമായ, സംഗീത സാന്ദ്രമായ ഒരു ക്യാമ്പസ് ആണ് ചേതനയുടെ ഗാനാശ്രമം.

ഈശ്വരൻ മനുഷ്യന് നൽകിയ ദിവ്യഔഷധമായ സംഗീതത്തിന്റെ ആത്മീയവും, സൗഖ്യദായകവുമായ ശക്തിയെ, ഗുണങ്ങളെ ഉൾക്കൊള്ളിച് മനുഷ്യരുടെ മനസ്സിലെ, ശരീരത്തിലെ തിന്മയുടെ ഊർജത്തെ തുടച്ചുമാറ്റി നന്മയുടെ ഊർജം നിറച്ചു അവർക്ക് സംഗീതധ്യാനത്തിലൂ ടെ സമാധാനവും, സന്തോഷവും, ആത്മീയ ഉർജ്ജവും നൽകുന്ന ഒരു ദിവ്യമായ ഗേഹമാണ്  ഗാനാശ്രമം.

ജാതിമത ഭേദമെന്നെ എല്ലാവര്ക്കും ഇവിടെ വന്നു താമസിച്ചു സംഗീതാനുഭവത്തിലൂടെ, ധ്യാനത്തിലൂടെ സമാധാനവും, ആന്തരിക ഐക്യവും കരസ്ഥമാക്കാം.

അമിത മാനസിക ശരീരിക സമ്മർദ്ദത്തിലൂടെ സങ്കീർണമായി കൊണ്ടിരിക്കുന്ന ആധുനിക മനുഷ്യജീവീതത്തിൽ എല്ലാവിധ അമിതസമ്മർദ്ദങ്ങളും ഇല്ലാതാക്കി മനുഷ്യശരീരത്തിന്റെ രസതന്ത്രത്തെ സംതുലിതാവസ്ഥയിലേക്ക് കൊണ്ടുവന്ന് മനുഷ്യനെ സമാധാനത്തിലേക്കു നയിക്കുന്ന സംഗീത പ്രകാശ ഗോപുരമാണ് ഗാനാശ്രമം .

അഞ്ച് ഭവനങ്ങൾ ചേരുന്നതാണ് ഗാനാശ്രമം.
ഗാനാശ്രമത്തിലെ അഞ്ചു ഭവനങ്ങൾ:-
1. ധ്യാനാലയം - House of Music Meditation
2. സംഗീതാലയം - House of Neurologic Music Therapy
3. ശബ്ദാലയം - House of Voice Therapy
4. കലാലയം - Gurukulam of Indian music and dance
5. യോഗാലയം - House of Yoga Therapy

Our unique attraction:
MUSIC MEDITATION THEATRE
This is meant for audio-visual music meditation for college-going youth and school-going children to de-stress their body and mind from all kinds of negative energies.

ഗാനാശ്രമം ജനങ്ങൾക്കുവേണ്ടിയുള്ള ജനങ്ങളുടെ ഒരു ആത്മീയ പ്രസ്ഥാനമാണ്. സംഗീതമാകുന്ന ആത്മീയ കുടക്കീഴിൽ  ജാതിമതഭേതമേന്യേ  എല്ലാവരെയും ഒന്നിപ്പിക്കുന്ന ശാന്തി സങ്കേതം.
Donations will be accepted

contact details:
Fr. Dr Paul Poovathingal CMI
Pādum Padiri
Executive Director
Chetana Gānāshram
Thrissur, Kerala, India
Mob:91+9447736667
Email: singingpriest@gmail.com
Website: www:chetanaganashram.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക