Image

സാരഥികൾ: ചാക്കോ കുര്യൻ, ഫൊക്കാന വൈസ് പ്രസിഡണ്ട് 

Published on 11 October, 2022
സാരഥികൾ: ചാക്കോ കുര്യൻ, ഫൊക്കാന വൈസ് പ്രസിഡണ്ട് 

ഇക്കഴിഞ്ഞ ജൂലൈ മാസം 7-മുതൽ 10 വരെ ഒർലാണ്ടോയിലെ വിസ്മയ നഗരമായ ഡിസ്‌നി വേൾഡിലെ ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ നടന്ന ഫൊക്കാന ഇന്റർനാഷണൽ ഫാമിലി കൺവെൻഷന് ചുക്കാൻ പിടിച്ചത് ഇപ്പോഴത്തെ വൈസ് പ്രസിഡണ്ട് ആയ ചാക്കോ കുര്യൻ ആണ്. കൺവെൻഷൻചെയർമാൻ എന്ന നിലയ്ക്ക് ചാക്കോ കുര്യന്റെ നേതൃത്വത്തിൽ ഒർലാണ്ടോ ഡിസ്‌നി വിസ്മയ നഗരിയിൽ തികച്ചും വിസ്മയകരമായ ഒരു കൺവെൻഷൻ തന്നെയായിരുന്നു നടത്തിയത്. ഒലാൻഡോ മലയാളി അസോസിയേഷ (ഓർമ്മ) ന്റെ അവിഭാജ്യഘടകമായ ചാക്കോ കുര്യൻ ഒർലാണ്ടോ മലയാളികൾക്കിടയിലെന്നല്ല, അമേരിക്കയിലെ മുഴുവൻ മലയാളികൾക്കും സുപരിചിതനാണ്.  നാട്ടിൽ കെ.എസ് ആർ.ടി.സി. യിൽ കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടർ ആയി ജീവിതം ആരംഭിച്ച ചാക്കോ നാലു പതിറ്റാണ്ടു മുൻപ് അമേരിക്കയിലേക്ക് കുടിയേറിയത് ന്യൂയോർക്കിലേക്കായിരുന്നു. തൻറെ ജീവിതം തന്നെ വിജയഗാഥയായി രചിച്ച അപൂർവ്വം ചില വ്യക്തിത്വങ്ങളിൽ ഒരാളാണ് ചാക്കോ കുര്യൻ.  ചാക്കോച്ചൻ എന്ന് സുഹൃത്തുക്കൾ സ്നേഹപൂർവ്വം വിളിക്കുന്ന ചാക്കോ കുര്യന് പ്രവാസ ജീവിതം കരുപ്പിടിപ്പിക്കാൻ ജീവിതമെന്ന നാടകത്തിൽ വിവിധ വേഷങ്ങൾ കെട്ടേണ്ടി വന്നു. 

നല്ലൊരു ജോലി എന്ന സ്വപ്നം ആദ്യമായി പൂർത്തീകരിക്കപ്പെട്ടത് ന്യൂയോർക്ക് സിറ്റി  ട്രാഫിക് പോലീസ് ഓഫീസറുടെ റോളിലായിരുന്നു. 1979 മുതൽ 1982 വരെ നീണ്ടുനിന്ന ആ ജോലിക്കു ശേഷം ന്യൂയോർക്ക് എമർജൻസി മെഡിക്കൽ സർവീസിൽ (NYEMS)ൽ നാലു വർഷം എമർജൻസി മെഡിക്കൽ ടെക്നീഷൻ ആയി ജോലി ചെയ്തു. അന്ന് ആദ്യമായിട്ടായിരുന്നു ഒരു ഇന്ത്യക്കാരൻ  NYEMS ൽ ജോലി ചെയ്‌യുന്നത്‌.  ഇതിനിടെ നഴ്സിംഗ് പഠിച്ചു പാസ്സായി മെയിൽ നേഴ്സ് ആയി ജോലി ആരംഭിച്ചു. കൂടുതൽ ജോലി സുരക്ഷിതത്വം നോക്കിയായിരുന്നു നഴ്‌സിംഗിലേക്കുള്ള ചുവടുമാറ്റം.  ന്യൂയോർക്കിലെ സെയിന്റ് ജോസഫ് മേരി ഇമ്മാക്കുലേറ്റ് ഹോസ്പിറ്റലിൽ  നേഴ്സ് ആയി ജോലി ആരംഭിച്ച അദ്ദേഹം പിന്നീട് 1994 ഇൽ  ഫ്ളോറിഡയിലേക്കു താമസം മാറ്റി. അവിടെ 19 വർഷം ലീസ്‌ബർഗ് റീജിയണൽ മെഡിക്കൽ സെന്ററിൽ ഓപ്പൺ ഹാർട്ട് സർജറി ഡിപ്പാർട്ടുമെൻറ്റിൽ നേഴ്സ് ആയി സേവനം ചെയ്ത ശേഷം 9  വർഷം മുൻപ് വിരമിച്ചു. ഇതിനിടെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ബിസിനസ് ഗ്രൂപ്പ് പലയിടത്തായി ഗ്യാസ് സ്റ്റേഷനുകളും വിതരണ ശൃംഖലകളും ആരംഭിച്ചു. ഇപ്പോൾ റിയൽറ്റി രംഗത്തു മാത്രം കേന്ദ്രീകരിച്ചു പ്രവർത്തിക്കുകയാണ് അദ്ദേഹം. ഫൊക്കാനയുടെ വിവിധ തലങ്ങളിൽ മൂന്നു പതിറ്റാണ്ടിലേറെ പ്രവർത്തിച്ച മുതിര്‍ന്ന നേതാവായ ചാക്കോ കുര്യൻ  മുൻപ് ഫൊക്കാന ഓഡിറ്ററും നാഷണൽ കമ്മിറ്റി അംഗവും ആയിരുന്നു. 1999, 2008 വര്‍ഷങ്ങളില്‍ ഓര്‍മയുടെ പ്രസിഡന്റായിരുന്ന ചാക്കോ കുര്യന്‍ ഇപ്പോള്‍ അതിന്റെ അഡ്വൈസറി കമ്മിറ്റി അംഗമാണ്. ലോങ്ങ്  ഐലന്റ് കാത്തലിക്ക് അസോസിയേഷന്റെ 1993-1994 വര്‍ഷത്തെ ഡയറക്ടര്‍ ആയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക