Image

സാരഥികൾ: ഡോ. ബ്രിജിത്ത് ജോർജ്, ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ 

Published on 11 October, 2022
സാരഥികൾ: ഡോ. ബ്രിജിത്ത് ജോർജ്, ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ 

ഡോ. കല ഷാഹിയുടെ പിൻഗാമിയായി വിമൻസ് ഫോറത്തിന്റെ  അമരത്ത്  സ്ഥാനമുറപ്പിച്ച മറ്റൊരു ഡോക്ടർ ആൺ ഡോ. ബ്രിജിത്ത് ജോർജ്. 
മികച്ച പ്രസംഗിക, ടി.വി. അവതാരിക, പ്രോഗ്രാം അവതാരിക, സംഘടനാ പ്രവർത്തക, ഗായിക, മത-സാംസ്‌കാരിക പ്രവർത്തക, ആതുരസേവന സംഘടനാ പ്രവർത്തക തുടങ്ങി നിരവധിയായ മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് ചിക്കാഗോയിൽ നിന്നുള്ള പ്രമുഖ വനിതാ സംഘടനാ നേതാവും ഫിസിയോ തെറാപ്പിയിൽ ഡോക്ടറുമായ ഡോ. ബ്രിജിറ്റ് ജോർജ്. കഴിഞ്ഞ ഭരണസമിതിരുടെ കാലത്ത് ഫൊക്കാന വിമൻസ് ഫോറത്തിന്റെ മിഡ് വെസ്റ്റ് റീജിയണൽ കോർഡിനേറ്റർ ആയിരുന്നു  ഡോ. ബ്രിജിത്ത്. വിമൻസ് ഫോറം ഇത് വരെ നടത്തിയ മിക്കവാറുമുള്ള എല്ലാ പരിപാടികളിലും സജീവ സാന്നിധ്യം ആറിയിച്ചിട്ടുള്ള വ്യകതി കൂടിയാണ് ഇവർ. മാത്രമല്ല, ഡോ.കല ഷാഹിയെക്കൂടാതെ ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ രണ്ടാമത്തെ വനിതയെന്ന പ്രത്യേകതയുമുണ്ട്.  ചിക്കാഗോ മലയാളി അസോസിയേഷന്റെ (സി.എം.എ) മുഖ്യധാരയിൽ പ്രവർത്തിക്കുന്ന വനിതാ നേതാവായ ഡോ. ബ്രിജിത്ത് 2010-2012, 2012-2014 കാലയളവുകളിൽ സി.എം.എയുടെ ബോർഡ് മെമ്പർ ആയി പ്രവർത്തിച്ചു. ഇതേ കാലയളവിൽ സി.എം.എ യുടെ വിമൻസ് ഫോറം കോർഡിനേറ്റർ ആയും പ്രവർത്തിച്ച അവർ 2011 ൽ സി.എം.എ യുടെ യൂത്ത് ഫെസ്റ്റിവൽ കോർഡിനേറ്റർ ആയും പ്രവർത്തിച്ചിരുന്നു. 

സി. എം.എ യിലൂടെ ഫൊക്കാനയുടെ പ്രവർത്തങ്ങളിൽ സജീവമായിരുന്ന ഡോ. ബ്രിജിത്ത് ഫൊക്കാനയുടെ മിക്കവാറുമുള്ള എല്ലാ കൺവെൻഷനുകളുടെയും കല-സാംസ്‌കാരിക വേദികളിൽ സജീവ സാന്നിധ്യമായിരുന്നു. 2012ൽ  ചിക്കാഗോയിൽ വച്ച് നടന്ന ഫൊക്കാന കൺവെൻഷനിൽ മലയാളി മങ്കയായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഫൊക്കാന ഒർലാണ്ടോ കൺവെൻഷൻ കൾച്ചറൽ കോർഡിനേറ്റർ, മലയാളി മങ്ക കോർഡിനേറ്റർ എന്നീ ഉത്തരവാദിത്വങ്ങളും ഡോ. ബ്രിജിത്തിൽ ഭരമേല്പിച്ചിട്ടുണ്ട്.  2010-2012 കാലയളവിൽ ഫൊക്കാനയുടെ മിഡ് വെസ്റ്റ് റീജിയണൽ ജോയിന്റ് സെക്രെട്ടറിയായിരുന്ന ഡോ. ബ്രിജിത്ത് ഫൊക്കാനയുടെ വിവിധ  കൺവെൻഷനുകളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട പല കമ്മിറ്റികളിലും അംഗമായിരുന്നു. 2011ൽ രൂപീകരിക്കപ്പെട്ട അസോസിയേഷൻ ഓഫ് റീഹാബിലിറ്റേഷൻ പ്രൊഫഷണൽസ് ഓഫ് കേരള ഒറിജിൻ (ARPKO) എന്ന സംഘടനയുടെ സ്ഥാപക നേതാവും സെക്രെട്ടറിയുമായി ചുമതലയേറ്റ ഡോ. ബ്രിജിത്ത് 2016-2018 കാലയളവിൽ ആ സംഘടനയുടെ പ്രസിഡണ്ടു സ്ഥാനവും ആലങ്കരിച്ചു. 2016-2018 കാലഘട്ടത്തിൽ ചിക്കാഗോ സീറോ മലബാർ കത്തീഡ്രൽ ദേവാലയത്തിന്റെ പാരിഷ് കൗൺസിൽ മെമ്പറും പബ്ലിക്ക് റിലേഷൻ ഓഫീസറുമായിരുന്നു. ഏഷ്യാനെറ്റിന്റെ യു.എസ്.എ റൗണ്ട് അപ്പ് പ്രോഗ്രാമിൽ അവർ ഗസ്റ്റ് എന്ന വിഭാഗത്തിൽ അവതരികയായി പ്രവർത്തിച്ചിട്ടുള്ള ഡോ ബ്രിജിത്ത് ഇപ്പോൾ കൈരളി ടി.വി. യു.എസ്.എ യുടെ ഭാഗമായി പ്രവർത്തിക്കുന്നു. കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിൽ ബെർഗ് മാൻ- മേരിയമ്മ ദമ്പതികളുടെ മകളായി പിറന്ന ബ്രിജിത്ത് 1998ൽ കോയമ്പത്തൂർ ശ്രീരാമകൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിൽ നിന്ന് ഫിസിക്കൽ തെറാപ്പിയിൽ ബിരുദം നേടിയ ശേഷം അതേ വർഷം അമേരിക്കയിൽ കുടിയേറി.  2015ൽ ന്യൂയോർക്കിലെ യുറ്റിക യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടർ ഓഫ് ഫിസിക്കൽ തെറാപ്പി (ഡി.പി.ടി)യും കരസ്ഥമാക്കി.  ഹെൽത്ത് പ്രൊ റീഹാബിലിറ്റേഷനിൽ ഫിസിക്കൽ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക