Image

കാരുണ്യ ഭവന്  ഫോമ 3 ലക്ഷം രൂപ നൽകി

Published on 13 October, 2022
കാരുണ്യ ഭവന്  ഫോമ 3 ലക്ഷം രൂപ നൽകി

ആരോരുമില്ലാതെ  ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളെ തെരുവിൽ നിന്നും സ്വീകരിച്ച് സംരക്ഷിക്കുന്ന മല്ലപ്പള്ളിയിലെ കാരുണ്യഭവനു ഫോമായുടെ ഹെൽപിംഗ് ഹാൻഡ്‌സ്  വക 3  ലക്ഷം രൂപ നൽകി. കാരുണ്യത്തിന്റെയും  സ്നേഹത്തിൻറെ   സന്തോഷത്തിന്റെയും  ആലയമായ   കാരുണ്യ ഭവൻ ഇന്ന് ഇരുന്നൂറിൽപ്പരം മാതാപിതാക്കളെ പരിപാലിക്കുന്നു. 

ഫോമാ ഹെൽപിംഗ് ഹാൻസ് കോവിഡ് കാലത്ത് സമാഹരിച്ച  3 ലക്ഷം രൂപാ കാരുണ്യ ഭവൻ ഡയറക്ടർ ബിജുവിന്  സ്ഥാനമൊഴിയുന്ന പ്രസിഡന്റ്  അനിയൻ ജോർജ് കൈമാറി.  

സ്ഥാനമൊഴിയുന്ന ഫോമാ ജനറൽ  സെക്രട്ടറി T ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡണ്ട് പ്രദീപ് നായർ, ജോയിൻറ് സെക്രട്ടറി ജോസ് മണക്കാട്, ജോയിന്റ  ട്രഷറർ ബിജു തോണികടവിൽ, ഹെൽപിംഗ് ഹാൻഡ്‌സ്  ചെയർമാൻ സാബു ലൂക്കോസ് , സെക്രട്ടറി ബിജു ചാക്കോ, ഗിരീഷ് പോറ്റി, ജഗതി നായർ, ജയിൻ മാത്യു, മാത്യു ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ നൽകിയ   തുക  വേദനയും ദുരിതവും രോഗവും അനുഭവിക്കുന്ന മുപ്പതോളം കുടുംബങ്ങൾക്ക്  സഹായമായി . 

ഫോമയുടെ നാഷണൽ കമ്മിറ്റി അംഗവും, അറ്റ്ലാന്ടയിലെ പ്രമുഖ സംഘടനയായ ഗാമ യുടെ മുൻ പ്രസിഡണ്ടുമായ പ്രകാശ് ജോസഫ് ആണ് കാരുണ്യ ഭവന്  വേണ്ടിയുള്ള തുക സമാഹരിക്കുന്നതിന് നേതൃത്വം നൽകിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക