Image

ഇമ്മാനുവലിന്റെ നാട്ടില്‍ (മേരി മാത്യൂ)

മേരി മാത്യൂ Published on 19 October, 2022
ഇമ്മാനുവലിന്റെ നാട്ടില്‍  (മേരി മാത്യൂ)

യേശുവിന്റെ ചരിത്രം ബൈബിളിലൂടെയും വിശ്വാസത്തിലൂടെയും ദര്‍ശിച്ചിട്ടുള്ള ഞാന്‍ ഇമ്മാനുവലിന്റെ നാടായ ഇസ്രേയലില്‍ ഇമ്മാനുവേല്‍ ഹോളിഡേയ്‌സില്‍ തന്നെ പോകാനിടയായതില്‍ ഏറെ സന്തോഷമായിരുന്നു. ഇത് ജീവിതത്തിലെ മഹത്തരമായ സാക്ഷാത്കാരമായിരുന്നു.

Half man’s face and half animals

ന്യൂയോര്‍ക്ക് -ജെ.എഫ്.കെയില്‍ നിന്നും ഇസ്താംബുള്‍, പിന്നീട് അവിടെ നിന്ന് അമനിലേക്കും ബോര്‍ഡര്‍ ക്രോസിംങ്ങ് ഒക്കെ ഉണ്ടായിരുന്നു. എങ്കിലും യു.എസ്.എ.യ്ക്ക് പ്രത്യേകം പരിഗണനയുണ്ടായിരുന്നു. അവിടെ ബസ്സില്‍ സഞ്ചരിച്ച് യേശുവിന്റെ ജനനം മുതല്‍ മരണം വരെയുള്ള ചരിത്രം കണ്‍മുമ്പില്‍ കാണാനിടയായി. ഓരോ സ്ഥലങ്ങളും അതിന്റേതായ തനിമയില്‍തന്നെ കാത്തു പരിപാലിച്ചിരിക്കുന്നു. വഴിയില്‍ ഒലീവ് മരങ്ങളും, ഈന്തപ്പനകളും കാണാമായിരുന്നു. ഈന്തപ്പനയ്ക്ക് 70 വര്‍ഷം ആയുസ്സാണ്. അവ കുലച്ചുകിടക്കുന്നത് കണ്ണിന് കുളിര്‍മയേകി.

Mother Mary and Eleeswa  met together

യേശുവിന്റെ ജന്മസ്ഥലമായ നസ്രത്തില്‍ ബത്‌ലഹേമ് മുതല്‍ യേശു സഞ്ചരിച്ച പ്രദേശങ്ങള്‍ എല്ലാം കാണാനിടയായി. ബത്‌ലഹേമ് എന്നാല്‍ ഹൗസ് ഓഫ് ബര്‍ത്ത് ഹെറഡസ് രാജാവിന്റെ കാലത്ത് രണ്ട് വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളെ കൊല്ലാന്‍ ആജ്ഞയായി. തന്മൂലം യേശുവിനെയും കൊണ്ട് തിരു കുടുംബത്തിന് ഈജിപ്തിലേക്ക് പലായനം ചെയ്യേണ്ടി വന്നു. ജനനം മുതല്‍ മരണം വരെ ലോകത്തിന്റെ ഒരു സുഖങ്ങളും അനുഭവിക്കാത്ത വ്യക്തിയായിരുന്നല്ലോ യേശു.

Statue of snake

യേശുവിന്റെ അത്ഭുതങ്ങള്‍ നടത്തി. അതില്‍ ആദ്യത്തെ അത്ഭുതം കാനായിലെ കല്യാണവിരുന്നില്‍ വീഞ്ഞു തീര്‍ന്നപ്പോള്‍ വെള്ളം വീഞ്ഞാക്കിയതായിരുന്നു. അമ്മ പറഞ്ഞു അവര്‍ക്ക് വീഞ്ഞില്ല. യേശുവിന്റെ ഉത്തരം ഇനിയും എന്റെ സമയമായിട്ടില്ലാ എന്നായിരുന്നു.

St Geevarghese

അല്പ സമയത്തിനുള്ളില്‍ അവന്‍ പറഞ്ഞതുപോലെ  ആറു കല്‍ഭരണികളില്‍ വെള്ളം നിറയ്ക്കുകയും അവയെല്ലാം നല്ല വൈന്‍ ആയി തീരുകയും ചെയ്തു.

ഈന്തപ്പന

പിന്നീട് കടലിന് മീതെ നടന്നതും, പത്രോസിന്റെ വലകളില്‍ മീന്‍ നിറഞ്ഞ് വലകീറിപോവുവോളം യേശു തൊട്ടിലില്‍ കിടന്ന് അമ്മയോട് സംസാരിച്ചതും. അഞ്ച് അപ്പവും രണ്ട് മീനും കൊണ്ട് അയ്യായിരം പേരെ ഊട്ടിയതും കുഷ്ടരോഗിയെ സുഖപ്പെടുത്തിയതും, പിശാചു ബാധിതനെ സുഖമാക്കിയതും, ടാക്‌സ് കൊടുക്കാന്‍ കാശില്ലാതെ വന്നപ്പോള്‍ മത്സ്യത്തിന്റെ വയറ്റില്‍ നിന്നും നാണയം കാണിച്ചു കൊടുത്തതും. 

വിശുദ്ധ പത്റോസിനരികിൽ

ലാസറസ് മരിച്ചിട്ട് നാളുകള്‍ കഴിഞ്ഞിട്ടും കല്ലറയില്‍ നിന്നുയര്‍പ്പിച്ചതും, പാപിനിയായ സ്ത്രീയെ വെറുതെ വിട്ടതും, കരുടന് കാഴ്ച കൊടുത്തും, ചെകിടന് കേഴ് വി കൊടുത്തും, ്അങ്ങനെ പോകുന്നു യേശുവിന്റെ അത്ഭുതങ്ങള്‍. ഇതൊക്കെ കണ്ട് കുപിതരായ ജനങ്ങള്‍ 'അവനെവിടുന്നു കിട്ടി ഈ ശക്തി അവന്‍ മറിയത്തിന്റെയും തടിപ്പണിക്കാരനായ ജോസഫിന്റെ യും മകനല്ലേ' ചോദ്യശരങ്ങളായിരുന്നു പിന്നീട്. 

Boating through Nile river

മൗണ്ട് ഔലീവ്, അസ്റ്റം ചര്‍ച്ച്, ഗെറ്റ്‌സ് എമെനി ഡെഡ് സീയും അതിലെ കുളിയും ഒക്കെ നടത്തി ഡെഡ് സീയില്‍ നാം പൊങ്ങി കിടക്കുക തന്നെ ചെയ്തു. അതില്‍ ധാരാളം മിനറല്‍സ് ഉണ്ട്.
പിന്നെ സാക്കൂസ് കയറിയ മരവും പേപ്പേര്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പേപ്പര്‍ ഉണ്ടാക്കുന്നവിധം കാണാനിടയായി.

ഇസ്രായേല്‍ ഈന്തപ്പനകളുടെയും ഔലീവിന്റെയും നാടാണ്. അവരുടെ പ്രധാന വരുമാനമാര്‍ഗവും അതുതന്നെ. മുഴുവനും മരുപ്രദേശമാണ്. നൈല്‍ നദിയും ഗലീലിയോ തടാകവും ആണ് വെള്ളത്തിന്റെ സ്രോതസ്സ്. നദിയിലെ മണ്ണിലും വെള്ളത്തിലും ധാരാളം മിനറല്‍സ് അടങ്ങിയിരിക്കുന്നതിനാല്‍ അവ സംസ്‌ക്കരിക്കുന്ന ഫാക്ടറികള്‍ അങ്ങിങ്ങായി കാണാനിടയായി. അവിടെ ക്രിസ്ത്യന്‍സ്, മുസ്ലീംങ്ങുകള്‍, ജൂയിസ് എല്ലാവരും ഒരുമിച്ച് ജീവിക്കുന്നതാണ് കണ്ടത്. ജൂയിസിന്റെ പള്ളിയും ക്രിസത്യന്‍ ചര്‍ച്ചും, മോസ്‌ക്കും കാണാമായിരുന്നു. മുസ്ലീംങ്ങുകളുടെ  മൈക്കയും ഹിന്ദുക്കളുടെ കൈലാസം ഒക്കെ പോലെ ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് ഇസ്രായേല്‍. അവിടെ മുഴവുന്‍ പള്ളികളും യേശു അത്ഭുങ്ങള്‍ നടത്തിയ സ്ഥലങ്ങളും അതൊക്കെ പ്രിസര്‍വ് ചെയ്തിരിക്കുന്നതു കണ്ടാല്‍ ്അതിശയം തോന്നും. യേശു ഇന്നും അവിടെ ജീവിക്കുന്നതുപോലെ ഒരു തോന്നല്‍. യേശുവിനെ മാമോദീസ മുക്കിയ ജോര്‍ജാന്‍ നദി, പിന്നെ നൈല്‍ നദിയിലൂടെ ഉള്ള ബോട്ടുയാത്രകള്‍ വളരെ നൈനാന്ദകരമായിരുന്നു.

Statue of MotherMary and Eliswa

മോസ്സസിനെ ഒഴുക്കിയ നൈല്‍ നദി ആഫ്രിക്കയില്‍ നിന്ന് ഉല്‍ഭവിച്ച് ഈജിപ്തിലൂടെ മെഡിറ്ററേനിയന്‍  കടലില്‍ വന്നു പതിക്കുന്നു. പുസ്തകങ്ങളിലൂടെ മാത്രം നൈലിനെ കുറിച്ച് പഠിച്ചിട്ടുള്ള ഞാന്‍ അതിന്റെ തനതായ സൗന്ദര്യം വളരെ ആസ്വദിച്ചു.  പിന്നീട് യേശുവിന്റെ കല്ലറയും, ദാവിദീന്റേയും, സോളമന്റെയും കല്ലറയും ഒക്കെ കാണാനിടയായി. ജെറുസലേമിന്റെ പനോരമ ദൃശ്യങ്ങള്‍ അതിമനോഹരമാണ്.

Jerusalem panorama

യേശുവിന്റെ ട്രാന്‍സ്ഫിഗറേഷന്‍ നടന്ന സ്ഥലവും, പള്ളിയും
യേശു പീറ്ററിനെ സഭയുടെ അധിപനാക്കി പറഞ്ഞതും, Feed my Sheep, You are rock and i will buit my church on.' അതിനു ശേഷം യേശുവിനെ ഹെറോഡസ് രാജാവ് പീലാത്തോലിസിന്റെ അരമനയില്‍ കുറ്റക്കാരനായി വിധിച്ചതും, മരണത്തിനെ  തോല്‍പിച്ചു കൊടുത്തതുമായ സ്ഥലങ്ങള്‍ കാണാനിടയായി. എല്ലായിടത്തും പള്ളികളും. പിന്നെ മിക്ക പള്ളികളിലും സെബാസ്തിനോസ് പുണ്യവാളന്റെ രൂപവും കാണുകയുണ്ടായി. പിന്നെ ഞങ്ങള്‍ പീഠാനുഭവത്തിന്റെ14 സ്ഥലങ്ങളും പ്രാര്‍ത്ഥനയോടു കൂടി നടന്നു നീങ്ങി. മിക്കവാറും വഴികളൊക്കെ അവിടുത്തെ നാച്ചുറല്‍ സ്‌റ്റോണുകളാണ്.

Near Sakkevus tree

ഈജിപ്റ്റില്‍ ഞങ്ങള്‍ പിരമിഡ് കണ്ടു. നൈലിലൂടെ യാത്ര ചെയ്തു. അവിടെ നിന്നും കെയ്‌റോ(ഈജിപ്റ്റിന്റെ ക്യാപിറ്റല്‍)യില്‍ നിന്നായിരുന്നു മടക്കയാത്ര. എല്ലാം ശുഭകരമായിരുന്നു. യാത്രയില്‍ കൂട്ടായി ദൈവം ഉണ്ടായിരുന്നു എന്നത് സത്യം. ഏതൊരു ക്രിസ്ത്യാനിയും ജീവിതത്തില്‍ ഒരിക്കല്‍ പോയി കാണേണ്ട സ്ഥലം തന്നെയാണ് ഇസ്രായേല്‍.

ഇമ്മാനുവലിന്റെ നാട്ടില്‍  (മേരി മാത്യൂ)ഇമ്മാനുവലിന്റെ നാട്ടില്‍  (മേരി മാത്യൂ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക