Image

ഫൊക്കാന ചിക്കാഗോ റീജിയന്‍ മീറ്റിംഗ് നവംബര്‍ നാലിന്

ജോര്‍ജ് പണിക്കര്‍ Published on 25 October, 2022
ഫൊക്കാന ചിക്കാഗോ റീജിയന്‍ മീറ്റിംഗ് നവംബര്‍ നാലിന്

ചിക്കാഗോ: ഫൊക്കാനയുടെ ചിക്കാഗോ റീജിയന്‍ മീറ്റിംഗ് നവംബര്‍ നാലിന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വച്ചു (1800 ഇ. ഓക്ടണ്‍ സ്ട്രീറ്റ്, ഡസ്‌പ്ലെയിന്‍സ്) നടക്കും. ഫൊക്കാന അനുഭാവികള്‍, ഫൊക്കാന അംഗ സംഘടനകളുടെ പ്രതിനിധികള്‍, ദേശീയ നിര്‍വാഹക സമിതി അംഗങ്ങള്‍, ഫൊക്കാന ഭാരവാഹികള്‍ തുടങ്ങി ഫൊക്കാനയില്‍ പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്ന എല്ലാവരേയും ഈ മീറ്റിംഗിലേക്ക് സ്വാഗതം ചെയ്യുന്നു. ഈ യോഗത്തില്‍ വച്ചു ഫൊക്കനയുടെ ചിക്കാഗോ റീജിയന്‍ വൈസ് പ്രസിഡന്റിനേയും തെരഞ്ഞെടുക്കും.

അടുത്ത രണ്ട് വര്‍ഷങ്ങളില്‍ പ്രസ്ഥാനത്തിന്റെ മുഖഛായതന്നെ മാറുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഫൊക്കാനയുടെ ആസ്ഥാന മന്ദിരം, കേരളത്തില്‍ ഭവന പദ്ധതികള്‍, സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍, കേരള കണ്‍വന്‍ഷന്‍ തുടങ്ങി പല പരിപാടികളും ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 

ഫൊക്കാനയുടെ ദേശീയ നേതാക്കളായ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, സെക്രട്ടറി ഡോ. കലാ ഷഹി, ട്രഷറര്‍ ബിജു ജോണ്‍, അഡീഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ജോര്‍ജ് പണിക്കര്‍ തുടങ്ങി നിരവധി ഫൊക്കാന നേതാക്കള്‍ ഈ മീറ്റിംഗില്‍ സംബന്ധിക്കുന്നതാണ്. 

# fokana chicago region meeting november 4th

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക