MediaAppUSA

ഫൊക്കാന ദേശീയ വനിതാ ഫോറം ഉത്ഘാടനം നവംബര്‍ 5, ശനിയാഴ്ച. ചിക്കാഗോയില്‍

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 26 October, 2022
ഫൊക്കാന ദേശീയ വനിതാ ഫോറം ഉത്ഘാടനം നവംബര്‍ 5, ശനിയാഴ്ച. ചിക്കാഗോയില്‍

ചിക്കാഗോ: വടക്കേ അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പോഷക സംഘടനയായ വിമന്‍സ് ഫോറത്തിന്റെ ഉല്‍ഘാടനം നവംബര്‍ 5  ശനിയാഴ്ച്, ചിക്കാഗോയിലുള്ള  മൗണ്ട് പ്രോസ്‌പെക്ട് ഒലിവ് പാലസ് ബാന്‍ഗ്വെറ്റ്‌സില്‍ വച്ച്  വിപുലമായ പരിപാടികളുടെ നടത്തുന്നതാണെന്ന്  ഫൊക്കാന വിമന്‍സ്‌ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. ബ്രിജിറ്റ് ജോര്‍ജ്  അറിയിച്ചു.  

കുക്ക് കൗണ്ടി സര്‍ക്യുറ്റ് കോര്‍ട്ട് ജഡ്ജ് Hon.മരിയ കുര്യാക്കോസ് സെസില്‍ മുഖ്യാതിഥിയായി ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും.

ഈ ചടങ്ങില്‍ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനോടൊപ്പം, ജനറല്‍ സെക്രട്ടറി ഡോ. കല ഷാഹി, ട്രഷര്‍  ബിജു ജോണ്‍,  മറ്റു ഭാരവാഹികളും വിശിഷ്ടതിഥികളും വിവിധ സംഘടനാ   പ്രതിനിധികളും പങ്കെടുക്കുന്നതായിരിക്കും.                                      
      .

ഫൊക്കാനാ അതിന്റെ ആരംഭ കാലം മുതല്‍ അനുവര്‍ത്തിച്ചുവന്ന സ്ത്രീപുരുഷ സമത്വം എല്ലാ മലയാളി സംഘടനകള്‍ക്കും  വലിയ മാതൃക ആയിരുന്നു.  ഫൊക്കാനയുടെ തുടക്കം മുതല്‍ വനിതകള്‍ക്ക് നല്കിവരുന്ന പ്രാധാന്യം വളരെ വലുതാണ്.  ഫോക്കനയിലൂടെ വളര്‍ന്ന്  വന്ന പല വനിതകളും അമേരിക്കന്‍ രാഷ്ട്രീയ പദവികളിലും മറ്റും ശോഭിക്കുന്നു. ഫൊക്കാന വിമെന്‍സ് ഫോറം കേരളത്തിലെയും അമേരിക്കയിലെ മലയാളീ വനിതകളുടെ ഉന്നമനത്തിനുവേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന്  വിമെന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍  ഡോ. ബ്രിജിറ്റ് ജോര്‍ജ് അഭിപ്രായപ്പെട്ടു.   

ലോകത്തുള്ള എല്ലാ സ്ത്രീകളും അടിസ്ഥാനപരമായി നേരിടുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. അവയെല്ലാം പരിഹരിക്കാന്‍ ഒരു സംഘടനയ്ക്കും ആവില്ല പക്ഷെ അതിനായി എന്തെങ്കിലും തുടങ്ങിവയ്ക്കാന്‍ സാധിക്കണം .എല്ലാ രംഗത്തും സ്ത്രീയുടെ സംഘടിതമായ മുന്നേറ്റം ഉണ്ടാകുന്നുവെങ്കിലും രാഷ്ട്രീയ സാമുദായിക രംഗങ്ങളില്‍ ഒരു സ്ത്രീ മുന്നേറ്റവും കാണുന്നില്ല.അവിടെയാണ്  ഫൊക്കാനവിമന്‍സ് ഫോറം  ഫോക്കസ് ചെയ്യുന്നത്.

വിമന്‍സ് ഫോറത്തിന്റെ ഉല്‍ഘാടനം അവസ്മരണീയമാക്കാന്‍   വിവിധ കമ്മിറ്റികള്‍  പരിശ്രമിച്ചു  വരുന്നു..  
ഇന്ത്യ കോര്‍ഡിനേറ്റര്‍ സിമി റോസ്ബെല്‍ ജോണ്‍, ചിക്കാഗോ റീജിയന്‍ കോര്‍ഡിനേറ്റര്‍ ഡോ. സൂസന്‍ ചാക്കോ, സെക്രട്ടറി സുജ ജോണ്‍, കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ സാറ അനില്‍ കൂടാതെ മറ്റു വിമന്‍സ് ഫോറം അംഗങ്ങളും ഈ  പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.


ജയ്ബു കുളങ്ങര ആന്‍ഡ് അസ്സോസിയേറ്റ്‌സ്, സ്റ്റീഫന്‍ കിഴക്കേക്കുറ്റ് ഫാമിലി, ജോര്‍ജ് പണിക്കര്‍ റിയലറ്റര്‍, ഡോ. ടിറ്റി സൈമണ്‍ എന്നിവര്‍ സ്‌പോണ്‍സേര്‍സ് ആയി വിമന്‍സ് ഫോറത്തിത്തിന്  പരിപൂര്‍ണ്ണ പിന്തുണ നല്‍കുന്നു.
 
ഫൊക്കാന ദേശീയ കോര്‍ഡിനേറ്റര്‍സും, റീജിണല്‍ വൈസ് പ്രസിഡന്റുമാരുമായ  റ്റീന കുര്യന്‍, ബിലു  കുര്യന്‍, സൂസന്‍ ചാക്കോ,    ഫാന്‍സിമോള്‍ പള്ളത്തുമഠം, സാറാ അനില്‍, ഡോ. ഷീല വര്‍ഗീസ്, അഞ്ചു ജിതിന്‍ , ഷീന സജിമോന്‍, ഉഷ ചാക്കോ, സ്‌നേഹ വിശ്വനാഥ്, രേണു ചെറിയാന്‍, ദീപ വിഷ്ണു എന്നിവര്‍   ഉത്ഘാടനത്തിന്  ആശംസകള്‍ നേര്‍ന്നു.

 വിമന്‍സ് ഫോറത്തിന്റെ ഉല്‍ഘാടന ചടങ്ങു ഒരു വമ്പിച്ച വിജയം ആക്കി തീര്‍ക്കാന്‍  എല്ലാവരുടെയും സഹകരണം സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നതായി ഡോ. ബ്രിജിറ്റ് ജോര്‍ജ് അറിയിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക