MediaAppUSA

അയര്‍ലന്‍ഡിലെ വിദ്യാര്‍ഥികള്‍ക്കായി 'Curiosity '22 നവംബര്‍ 8 മുതല്‍

Published on 27 October, 2022
 അയര്‍ലന്‍ഡിലെ വിദ്യാര്‍ഥികള്‍ക്കായി 'Curiosity '22 നവംബര്‍ 8 മുതല്‍

 


ഡബ്ലിന്‍: അയര്‍ലന്‍ഡിലെ വിദ്യാര്‍ഥികള്‍ക്കായി പെഡല്‍സ് അയര്‍ലന്‍ഡ് സംഘടിപ്പിക്കുന്ന Curiosity '22 നവംബര്‍ 8 മുതല്‍ 13 വരെ നടക്കും. ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ അയര്‍ലന്‍ഡിലെ വിവിധ കൗണ്ടികളില്‍ നിന്ന് നിരവധി കുട്ടികള്‍ പങ്കെടുക്കും. സമാപന ദിവസം നവംബര്‍ 13 ന് പ്രശസ്ത ചിന്തകനും സാംസ്‌കാരിക പ്രവര്‍ത്തനുമായ എം.എന്‍. കാരശേരി കുട്ടികളോടൊപ്പം പങ്കെടുത്ത് മത്സരങ്ങള്‍ വീക്ഷിക്കും. തുടര്‍ന്ന് വൈകിട്ട് 6ന് Palmerstown (D20K248) St. Lorcan's Boys National School ല്‍ നടക്കുന്ന സമാപന സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. തദ്ദവസരത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യൂമെന്നും സംഘാടകര്‍ അറിയിച്ചു.

മാനവികത, സാമൂഹിക- പരിസ്ഥിതിക മേഖലകളില്‍ ശാസ്ത്രീയ മനോവൃത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിച്ചു തുടങ്ങുന്ന പെഡല്‍സ് അയര്‍ലന്‍ഡ് സംഘടിപ്പിക്കുന്ന Curiosity '22 വിദ്യാര്‍ഥികള്‍ക്കായി വിവിധ വിഷയങ്ങളില്‍ മത്സരങ്ങളുടെ ആദ്യഘട്ടത്തിനുള്ള അപേക്ഷ നിശ്ചിത ദിവസത്തിനകം താഴെ കാണുന്ന ഇ-മെയിലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷനുള്ള അവസാന തീയതി ഒക്ടോബര്‍ 30 . രജിസ്‌ട്രേഷന്‍ സൗജന്യമായിരിക്കും
ജെയ്‌സണ്‍ കിഴക്കേയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക