Image

ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വന്‍ഷനും നോന്പുകാല ശുശ്രുഷയും ഡിസംബര്‍ 17ന്

Published on 27 October, 2022
 ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വന്‍ഷനും നോന്പുകാല ശുശ്രുഷയും ഡിസംബര്‍ 17ന്

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കിയുടെ നേതൃത്വത്തില്‍ തിരുപ്പിറവിക്കൊരുക്കമായ നോന്പുകാലത്ത്, ലണ്ടണില്‍ വെച്ച് നടത്തുന്ന ബൈബിള്‍ കണ്‍വെന്‍ഷനില്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ മുഖ്യ കാര്‍മികനായി പങ്കുചേരും. ഡിസംബര്‍ 17 നു ശനിയാഴ്ച എസെക്‌സിലുള്ള റെയ്‌ലിയിലെ 'സ്വയിന്‍ പാര്‍ക്ക്' സ്‌കൂളില്‍ വച്ചാണ് തിരുവചന ശുശ്രുഷയും, തിരുക്കര്‍മ്മങ്ങളും ക്രമീകരിച്ചിരിക്കുന്നത്.

ന്ധപിശാചിന്റെ പ്രവര്‍ത്തികളെ നശിപ്പിക്കുന്നതിന് വേണ്ടിയാണ് ദൈവപുത്രന്‍ പ്രത്യക്ഷനായത്ന്ധ 1 യോഹന്നാന്‍ 3:8

ലണ്ടന്‍ റീജണിലെ വിവിധ സീറോമലബാര്‍ മിഷനുകളുടെ വികാരിയും, പ്രശസ്ത ധ്യാനഗുരുവും, ലണ്ടന്‍ റീജണല്‍ ഇവാഞ്ചലൈസേഷന്‍ കോര്‍ഡിനേറ്ററുമായ ഫാ. ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷണന്‍ ചെയര്‍പേഴ്‌സണും, അനുഗ്രഹീത കൗണ്‍സിലറും, പ്രശസ്ത തിരുവചന പ്രഘോഷകകൂടിയായ സിസ്റ്റര്‍ ആന്‍ മരിയ എസ്എച്ച് എന്നിവര്‍ വിശുദ്ധ ഗ്രന്ഥസന്ദേശങ്ങള്‍ പങ്കുവയ്ക്കുകയും, ശുശ്രുഷകള്‍ക്കു നേതൃത്വം അരുളുകയും ചെയ്യും.


ലോകരക്ഷകന്റെ തിരുപ്പിറവിക്കായി വിശ്വാസിസമൂഹം പ്രാര്‍ഥനകളും, ത്യാഗങ്ങളും ഉപവാസവും ഒരുക്കങ്ങളുമായി നോന്പുകാലത്തിലൂടെ നടത്തുന്ന തീര്‍ഥയാത്രയില്‍, ആത്മീയ-ബൗദ്ധീക തലങ്ങളില്‍ ദൈവീക അനുഗ്രഹകരസ്പര്‍ശങ്ങള്‍ക്കും, പരിശുദ്ധാല്‍മ കൃപകള്‍ക്കും ലണ്ടന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ അനുഭവവേദിയാകും.

'സ്വയിന്‍ പാര്‍ക്ക്' ഹൈസ്‌കൂള്‍ അങ്കണത്തില്‍ വച്ചു നടക്കുന്ന ലണ്ടന്‍ കണ്‍വന്‍ഷനില്‍ രാവിലെ പത്തു മുതല്‍ വൈകുന്നേരം നാലു വരെ നടത്തപ്പെടുന്ന തിരുക്കര്‍മ്മങ്ങളിലും, തിരുവചന ശുശ്രുഷയിലും പങ്കുചേരുവാന്‍ ഏവരെയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നതായി ലണ്ടന്‍ റീജണല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിക്കുവേണ്ടി മാത്തച്ചന്‍, ഡോണ്‍ബി എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
07915602258, 07921824640

കണ്‍വന്‍ഷന്‍ വേദിയുടെ വിലാസം:
The Sweyne Park School,Sir Walter Rayleigh Drive, Rayleigh, SS6 9BZ

അപ്പച്ചന്‍ കണ്ണന്‍ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക