Image

ഭാരത് ജോഡോ യാത്രക്ക് പിന്തുണയുമായി  ന്യു യോർക്കിൽ പദയാത്ര 

Published on 30 October, 2022
ഭാരത് ജോഡോ യാത്രക്ക് പിന്തുണയുമായി  ന്യു യോർക്കിൽ പദയാത്ര 

ന്യൂയോർക്ക്: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്തുന്ന  ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ന്യൂയോർക്ക് സിറ്റിയിൽ യൂണിറ്റി വാക്ക്  സംഘടിപ്പിച്ചു .

ടൈംസ് സ്‌ക്വയറിൽ (47th  Street & 7th  Ave) നിന്നും ആരംഭിച്ച് യൂണിയൻ സ്ക്വയറിലുള്ള ഗാന്ധി പ്രതിമ വരെ നടന്ന യാത്രക്ക് ഐ.ഓ.സി. ഗ്ലോബൽ ചെയർമാൻ സാം പിട്രോഡ നേതൃത്വം നൽകി. 

ഡോ. സാം പിത്രോഡ  യൂണിറ്റി വാക്ക് ഫ്ലാഗ് ഓഫ് ചെയ്തു. പ്രവാസികളിൽ നിന്നുള്ള 300-ലധികം അംഗങ്ങൾ തുടര്ന്ന് ഫിഫ്‌ത് അവന്യുവിലെ   യൂണിയൻ സ്‌ക്വയറിലേക്ക് നടന്നു.

അവിടെ മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. മഹാത്മാഗാന്ധിയുടെ ആദർശങ്ങളാൽ  ഇന്ത്യ നയിക്കപ്പെടണമെന്നും   ജനാധിപത്യം, സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ, നീതി, സമത്വം, എല്ലാവരെയും ഉൾക്കൊള്ളൽ എന്നിങ്ങനെ  ഇന്ത്യൻ ഭരണഘടനയിൽ വിവരിച്ചിട്ടുള്ള   മൂല്യങ്ങൾ മാനിക്കണമെന്നും പിത്രോഡ തന്റെ ഉപസംഹാര പ്രസംഗത്തിൽ അഭ്യർത്ഥിച്ചു.

മൊഹീന്ദർ സിംഗ് ഗിൽസിയാൻ (പ്രസിഡന്റ്), ജോർജ്ജ് എബ്രഹാം (വൈസ് ചെയർ), പ്രദീപ് സമല (ചെയർമാൻ, യൂണിറ്റി വാക്ക് കമ്മിറ്റി), ഹർബച്ചൻ സിംഗ് (സെക്രട്ടറി-ജനറൽ), ഗുർമിത് ഗിൽ, കേരള ചാപ്ടർ പ്രസിഡന്റ്  ലീല മാരേട്ട്, കേരള ചാപ്റ്റർ-ന്യു യോർക്ക് പ്രസിഡണ്ട്  വർഗീസ് പോത്താനിക്കാട്,  രാജേശ്വര് റെഡ്ഡി, രാം ഗദുല, യു.എ. നസീർ, തോമസ് ടി. ഉമ്മൻ, ജയചന്ദ്രൻ  എന്നിവർ   പദയാത്രയ്ക്ക് നേതൃത്വം നൽകി.

രാജ്യത്തിന്റെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന എല്ലാ ആശയങ്ങളോടും ടും ഐഒസി യുഎസ്എ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു

ക്വീൻസിൽ നിന്ന് ഒട്ടേറെ പേര് ബസിൽ ലീല മാരേട്ടിന്റെ നേതൃത്വത്തിൽ പദയാത്രയിൽ പങ്കെടുക്കാൻ എത്തി 

Unity walk in New York in support of Rahul Gandhi's Bharat Jodo march 

ഭാരത് ജോഡോ യാത്രക്ക് പിന്തുണയുമായി  ന്യു യോർക്കിൽ പദയാത്ര 
ഭാരത് ജോഡോ യാത്രക്ക് പിന്തുണയുമായി  ന്യു യോർക്കിൽ പദയാത്ര 
ഭാരത് ജോഡോ യാത്രക്ക് പിന്തുണയുമായി  ന്യു യോർക്കിൽ പദയാത്ര 
ഭാരത് ജോഡോ യാത്രക്ക് പിന്തുണയുമായി  ന്യു യോർക്കിൽ പദയാത്ര 
ഭാരത് ജോഡോ യാത്രക്ക് പിന്തുണയുമായി  ന്യു യോർക്കിൽ പദയാത്ര 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക