Image

ജോമോൻ ആന്റണിയെ   ഫോമാ സൺഷൈൻ  റീജിയനിൽ നിന്ന്  നാഷണൽ കമ്മിറ്റിയിലേക്ക് ഏകകണ്ഠമായി തിരഞ്ഞെടുത്തു. 

ഷോളി കുമ്പിളുവേലി (ഫോമാ ന്യുസ് ടീം) Published on 05 November, 2022
ജോമോൻ ആന്റണിയെ   ഫോമാ സൺഷൈൻ  റീജിയനിൽ നിന്ന്  നാഷണൽ കമ്മിറ്റിയിലേക്ക് ഏകകണ്ഠമായി തിരഞ്ഞെടുത്തു. 

2022 - 2024 കാലഘട്ടത്തിലെ ഫോമായുടെ നാഷണൽ കമ്മിറ്റി അംഗമായി  ജോമോൻ ആന്റണിയെ സൺഷൈൻ റീജിയനിൽ നിന്നും ഏകകണ്ഠമായി തിരഞ്ഞെടുത്തു. തന്റെ മാതൃസംഘടനയായ റ്റാമ്പാബേ  മലയാളി അസോസിയേഷൻ  (TMA)   പ്രസിഡന്റ് ആണ്  ഇപ്പോൾ. നേരത്തെ സംഘടനയുടെ സെക്രട്ടറിയും ട്രഷററും  ആയും ഫോമാ   സബ് കമ്മിറ്റിയിലും പ്രവർത്തിച്ചിട്ടുണ്ട് . 

പൊതുപ്രവർത്തനരംഗത്തെ ജോമോന്റെ മുൻകാല പരിചയം ഫോമായുടെ പ്രവർത്തനങ്ങൾക്കു  മുതൽക്കൂട്ട് ആകും എന്ന് TMA യുടെ ഭാരവാഹികൾ അറിയിച്ചു. തന്റേതായ പ്രവർത്തനശൈലിയിലൂടെ സെൻട്രൽ ഫ്ലോറിഡയിൽ വ്യക്തി മുദ്ര പതിപ്പിച്ച ജോമോന്റെ ഫോമയിലേക്കുള്ള ചുവടു വെപ്പ് വളരെ ആവേശം പരത്തിയിരിക്കുകയാണ്.  

കലാകാരൻ കൂടിയാണ് ജോമോൻ. മലയാള സിനിമയിലും, Tടെലിഫിൽം ഇൻഡസ്ട്രി , നാടകം എന്നീ മേഖലകളിൽ ഒരു മികച്ച അഭിനേതാവ് മാത്രമല്ല  പ്രൊഡ്യൂസർ കൂടിയാണ്.

ചാരിറ്റി പ്രവർത്തനങ്ങളോട് ചെറുപ്പം മുതലേ ഒരു പ്രത്യേക താല്പര്യം ഉണ്ടായിരുന്നു.   2010 -2011 കാലഘട്ടങ്ങളിൽ പാലക്കാട് , ബാംഗ്ലൂർ മേഖലകളിലെ വിവിധ ആശ്രമങ്ങൾ, അനാഥാലയങ്ങൾ എന്നിവടങ്ങളിൽ ഒട്ടനവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചത് ഒരു വലിയ ദൈവാനുഗ്രഹമായി ജോമോൻ കരുതുന്നു.

ചിക്കാഗോ യൂണിവേഴ്സിറ്റിയിൽ നിന്നും ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്  ബിരുദത്തിനു ശേഷം പ്രമുഖ കമ്പനികളായ Cisco, NetAps, Motorola എന്നിവടങ്ങളിലെ സേവനത്തിനു ശേഷം ഇപ്പോൾ ഫ്‌ലോറിഡയിൽ സ്വന്തമായി ബിസിനസ് നടത്തി വരികയാണ്.  

ഭാര്യ മായാ ആന്റണി സോഫ്റ്റ് വെയർ എഞ്ചിനീയർ, മക്കൾ ജോഷ്വായും മനീഷയും യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തുന്നു 

ഫോമയെസ്‌നേഹിക്കുന്ന എല്ലാ നല്ലവരായ സുഹൃത്തുക്കളുടെ പിന്തുണയും സഹായവും ഈ അവസരത്തിൽ തരണം എന്ന് ജോമോൻ അഭ്യർത്ഥിച്ചു. കൂടാതെ ഫോമയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ആല്‍മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്ന് ജോമോന്‍ പറഞ്ഞു. ജോമോൻ ആന്റണിക്ക് എല്ലാവിധ ആശംസകളും സപ്പോർട്ടും TMA ഭാരവാഹികൾ നേർന്നു 

Join WhatsApp News
Tirucochi 2022-11-05 20:55:57
IRS- ന് പണിയായി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക