MediaAppUSA

യോര്‍ക് ഷെയര്‍ റീജിയണല്‍ കലാമേള: സ്‌കന്‍തോര്‍പ്പ് മലയാളി അസോസിയേഷന്‍ കിരീടം നേടി

Published on 05 November, 2022
 യോര്‍ക് ഷെയര്‍ റീജിയണല്‍ കലാമേള: സ്‌കന്‍തോര്‍പ്പ് മലയാളി അസോസിയേഷന്‍ കിരീടം നേടി


ലണ്ടന്‍: ശനിയാഴ്ച റോതെര്‍ഹാമിലെ ക്ലിഫ്ടണ്‍ സ്‌കൂളില്‍ നടന്ന സ്‌കന്‍തോര്‍പ്പ് മലയാളി അസോസിയേഷന്‍ അപ്പിച്ചായന്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി നേി യോര്‍ക് ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയനില്‍ പുതിയ ചരിത്രം കുറിച്ചു.

റീജിയണല്‍ പ്രസിഡന്റ് വര്‍ഗീസ് ഡാനിയേലിന്റെ അധ്യക്ഷതയില്‍ യുക്മ നാഷണല്‍ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങാത്തറ ഭദ്രദീപം കൊളുത്തി കലാമേള ഉത്ഘാടനം ചെയ്തു. കോവിഡിന് ശേഷം കലാ പരിപാടികളുമായി യുക്മ അതിന്റെ പ്രയാണം പുനരാരംഭിച്ചപ്പോള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ പ്രതികരണമാണ് ലഭിച്ചതെന്ന് ഉത്ഘാടനപ്രസംഗത്തില്‍ ഡോ. ബിജു പെരിങ്ങത്തറ പറഞ്ഞു.

 

കീത്തിലീ മലയാളി അസോസിയേഷനില്‍ നിന്നുള്ള ഡോ. അഞ്ജു ഡാനിയേല്‍ പ്രാര്‍ത്ഥന ഗാനം ആലപിച്ചു. റീജിയണല്‍ സെക്രട്ടറി ശ്രീമതി അമ്പിളി മാത്യു സ്വാഗതവും ആര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍ സംഗിഷ് മാണി കൃതജ്ഞതയും അറിയിച്ചു.

നാഷണല്‍ വൈസ് പ്രസിഡന്റ് ലീനുമോള്‍ ചാക്കോ, നാഷണല്‍ കമ്മറ്റി അംഗം സാജന്‍ സത്യന്‍ റീജിയണല്‍ ട്രെഷറര്‍ ജേക്കബ് കളപ്പുരക്കല്‍, റീജിയണല്‍ വൈസ് പ്രസിഡന്റ് സിബി മാത്യു, റീജിയണല്‍ ജോയിന്റ് സെക്രട്ടറി ജിന്നറ്റ് അവറാച്ചന്‍, റീജിയണല്‍ ജോയിന്റ് ട്രഷറര്‍ ജോസ് വര്‍ഗീസ്, റീജിയണല്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ബാബു സെബാസ്റ്റിയന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

രാവിലെ 10 . 30 നു ഭാരതനാട്യത്തോടെ ആരംഭിച്ച പരിപാടികള്‍ വൈകിട്ട് എട്ടോടെ അവസാനിച്ചു. തുടര്‍ന്ന് യുക്മ നാഷണല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ സമ്മാനദാനം നടത്തി. 129 പോയിന്റോടെ സ്‌കന്‍തോര്‍പ്പ് മലയാളി അസ്സോസ്സിയേഷന്‍ റീജിയണല്‍ ചാപ്യന്‍ ആയപ്പോള്‍ റണ്ണര്‍ അപ്പായി 119 പോയിന്റോടെ ഈസ്റ്റ് യോര്‍ക്ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനും 92 പോയിന്റുമായി ഷെഫീല്‍ഡ് കേരളാ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഈസ്റ്റ് യോര്‍ക്ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനില്‍ നിന്നുള്ള വീണാ സോമനാഥന്‍ കലാതിലകമായപ്പോള്‍ അതെ അസോസിയേഷനില്‍ നിന്നും തന്നെയുള്ള ഷോബിത് ജേക്കബ്


കലാപ്രതിഭയായും ഭാഷാകേസരിയായും ഇവാ കുര്യാക്കോസ് നാട്യ മയൂരവും ആയി തിരഞ്ഞെടുക്കപ്പെട്ടു.

ഗ്രൂപ്പ് ചാമ്പ്യന്മാരായി കിഡ്‌സ് വിഭാഗത്തില്‍ ഷെഫീല്‍ഡ് കേരളാ കള്‍ച്ചറല്‍ അസോസിയേഷനില്‍ നിന്നുള്ള നിഭാ പിള്ളയും, സബ് ജൂനിയര്‍ വിഭാഗത്തില്‍ വീണ സോമനാഥനും ജൂനിയര്‍ വിഭാഗത്തില്‍ ഇവാ കുര്യാക്കോസും സീനിയര്‍ വിഭാഗത്തില്‍ ഷോബിത് ജേക്കബും തെരഞ്ഞെടുക്കപ്പെട്ടു.

അലൈഡ് ഫിനാന്‌സിയേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്ത റാഫിളില്‍ നറുക്കെടുപ്പ് നാഷണല്‍ വൈസ് പ്രസിഡന്റ് ലീനുമോള്‍ ചാക്കോയുടെ നേതൃത്വത്തില്‍ നടത്തി. കലാമേളയില്‍ സെനിത് സോളിസിറ്റേഴ്‌സ്, പി ഫോര്‍ ഹെല്‍ത് കെയര്‍, തറവാട് റെസ്റ്ററന്റ്, സിഗ്മ കെയര്‍, ലിങ്ക് ബ്രോഡ്ബാന്‍ഡ്, ക്ളൗഡ് ടെല്‍, ഈഡന്‍സ് ഫ്രഷ് ഫിഷ് എന്നിവര്‍ സ്‌പോണ്‌സര്മാരായി.


വിജയികളെയും മത്സരങ്ങളില്‍ പങ്കെടുത്തവരെയും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെയും റീജിയണല്‍ കമ്മറ്റി അനുമോദിച്ചു.

കലാമത്സരങ്ങളുടെ വിജയത്തിനായി നിര്‍ലോഭമായി സഹകരിച്ച എല്ലാവര്‍ക്കും പ്രത്യേകിച്ചു റോതെര്‍ഹാം കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കും പ്രസിഡന്റ് വര്‍ഗീസ് ഡാനിയേല്‍ നന്ദി പ്രകാശിപ്പിച്ചു.

ശനിയാഴ്ച റോതെര്‍ഹാമിലെ ക്ലിഫ്ടണ്‍ സ്‌കൂളില്‍ തിങ്ങി നിറഞ്ഞ സദസ്സില്‍ വെച്ച് സ്‌കന്‍തോര്‍പ്പ് മലയാളി അസോസിയേഷന്‍ അപ്പിച്ചായന്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയില്‍ മുത്തമിട്ടുകൊണ്ട് യോര്‍ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയനില്‍ പുതിയ ചരിത്രം കുറിച്ചു.


റീജിയണല്‍ പ്രസിഡന്റ് വര്‍ഗീസ് ഡാനിയേലിന്റെ അധ്യക്ഷതയില്‍ യുക്മ നാഷണല്‍ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങാത്തറ ഭദ്രദീപം കൊളുത്തി കലാമേള ഉത്ഘാടനം ചെയ്തു. കോവിഡിന് ശേഷം കലാ പരിപാടികളുമായി യുക്മ പ്രയാണം പുനരാരംഭിച്ചപ്പോള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ പ്രതികരണമാണ് ലഭിച്ചതെന്ന് ഉത്ഘാടനപ്രസംഗത്തില്‍ ഡോ. ബിജു പെരിങ്ങത്തറ പറഞ്ഞു. കീത്തിലീ മലയാളി അസോസിയേഷനില്‍ നിന്നുള്ള ഡോ. അഞ്ജു ഡാനിയേല്‍ പ്രാര്‍ത്ഥന ഗാനം ആലപിച്ചു.

 

റീജിയണല്‍ സെക്രട്ടറി അമ്പിളി മാത്യു സ്വാഗതവും ആര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍ സംഗിഷ് മാണി കൃതജ്ഞതയും അറിയിച്ചു. നാഷണല്‍ വൈസ് പ്രസിഡന്റ് ലീനുമോള്‍ ചാക്കോ, നാഷണല്‍ കമ്മറ്റി അംഗം സാജന്‍ സത്യന്‍ റീജിയണല്‍ ട്രെഷറര്‍ ജേക്കബ് കളപ്പുരക്കല്‍, റീജിയണല്‍ വൈസ് പ്രസിഡന്റ് സിബി മാത്യു, റീജിയണല്‍ ജോയിന്റ് സെക്രട്ടറി ജിന്നറ്റ് അവറാച്ചന്‍, റീജിയണല്‍ ജോയിന്റ് ട്രഷറര്‍ ജോസ് വര്‍ഗീസ്, റീജിയണല്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ബാബു സെബാസ്റ്റിയന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

രാവിലെ 10 . 30 നു ഭാരതനാട്യത്തോടെ ആരംഭിച്ച പരിപാടികള്‍ വൈകിട്ട് എട്ടു മണിയോടെ അവസാനിച്ചു. തുടര്‍ന്ന് യുക്മ നാഷണല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ സമ്മാനദാനം നടത്തി. 129 പോയിന്റോടെ സ്‌കന്‍തോര്‍പ്പ് മലയാളി അസ്സോസ്സിയേഷന്‍ റീജിയണല്‍ ചാപ്യന്‍ ആയപ്പോള്‍ റണ്ണര്‍ അപ്പായി 119 പോയിന്റോടെ ഈസ്റ്റ് യോര്‍ക്ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനും 92 പോയിന്റുമായി ഷെഫീല്‍ഡ് കേരളാ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഈസ്റ്റ് യോര്‍ക് ഷെയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനില്‍ നിന്നുള്ള വീണാ സോമനാഥന്‍ കലാതിലകമായപ്പോള്‍ അതെ അസോസിയേഷനില്‍ നിന്നും തന്നെയുള്ള ഷോബിത് ജേക്കബ്
കലാപ്രതിഭയായും ഭാഷാകേസരിയായും ഇവാ കുര്യാക്കോസ് നാട്യ മയൂരവും ആയി തെരഞ്ഞെടുക്കപ്പെട്ടു.

ഗ്രൂപ്പ് ചാമ്പ്യന്മാരായി കിഡ്‌സ് വിഭാഗത്തില്‍ ഷെഫീല്‍ഡ് കേരളാ കള്‍ച്ചറല്‍ അസോസിയേഷനില്‍ നിന്നുള്ള നിഭാ പിള്ളയും, സബ് ജൂനിയര്‍ വിഭാഗത്തില്‍ വീണ സോമനാഥനും ജൂനിയര്‍ വിഭാഗത്തില്‍ ഇവാ കുര്യാക്കോസും സീനിയര്‍ വിഭാഗത്തില്‍ ഷോബിത് ജേക്കബും തിരഞ്ഞെടുക്കപ്പെട്ടു.

അലൈഡ് ഫിനാന്‌സിയേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്ത റാഫിളില്‍ നറുക്കെടുപ്പ് നാഷണല്‍ വൈസ് പ്രസിഡന്റ് ലീനുമോള്‍ ചാക്കോയുടെ നേതൃത്വത്തില്‍ നടത്തി. കലാമേളയില്‍ സെനിത് സോളിസിറ്റേഴ്‌സ്, പി ഫോര്‍ ഹെല്‍ത് കെയര്‍, തറവാട് റെസ്റ്ററന്റ്, സിഗ്മ കെയര്‍, ലിങ്ക് ബ്രോഡ്ബാന്‍ഡ്, ക്ളൗഡ് ടെല്‍, ഈഡന്‍സ് ഫ്രഷ് ഫിഷ് എന്നിവര്‍ സ്‌പോണ്‌സര്മാരായി.
വിജയികളെയും മത്സരങ്ങളില്‍ പങ്കെടുത്തവരെയും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെയും റീജിയണല്‍ കമ്മറ്റി അനുമോദിച്ചു.

കലാമത്സരങ്ങളുടെ വിജയത്തിനായി നിര്‍ലോഭമായി സഹകരിച്ച എല്ലാവര്‍ക്കും പ്രത്യേകിച്ചു റോതെര്‍ഹാം കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കും പ്രസിഡന്റ് വര്‍ഗീസ് ഡാനിയേല്‍ നന്ദി പ്രകാശിപ്പിച്ചു.

 

അലക്‌സ് വര്‍ഗീസ്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക