Image

കുവൈറ്റ് -ബംഗളുരൂ സെക്ടറില്‍ ജസീറ എയര്‍വേയ്‌സ് സര്‍വീസ് ആരംഭിച്ചു

Published on 05 November, 2022
 കുവൈറ്റ് -ബംഗളുരൂ സെക്ടറില്‍ ജസീറ എയര്‍വേയ്‌സ് സര്‍വീസ് ആരംഭിച്ചു

കുവൈറ്റ്: ജസീറ എയര്‍വേയ്‌സ് ബംഗളുരൂ സര്‍വീസ് ആരംഭിച്ചു. ജസീറ എയര്‍വേയ്‌സിന്റെ ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസിയിലെ പ്രഥമ സെക്രട്ടറി ഡോ. വിനോദ് ഗെയ്ക്വാദ് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

പരിപാടിയില്‍ ജസീറ എയര്‍വേസ് അധികൃതരും കുവൈറ്റിലെ വിവിധ കര്‍ണാടക അസോസിയേഷനുകളുടെ പ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും പങ്കെടുത്തു. വ്യാഴം, ശനി ദിവസങ്ങളില്‍ വൈകീട്ട് 6 ന് കുവൈറ്റില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 1.15 ന് ബെംഗളൂരുവില്‍ ഇറങ്ങും. തിരികെ പുലര്‍ച്ചെ 2 ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 4.50 ന് കുവൈറ്റിലെത്തും.

സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക