Image

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ബ്യൂട്ടി വേള്‍ഡ് പ്രമോഷന്‍ കാന്പയിന്‍

Published on 05 November, 2022
 ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ബ്യൂട്ടി വേള്‍ഡ് പ്രമോഷന്‍ കാന്പയിന്‍

 


കുവൈറ്റ് സിറ്റി: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ 'ബ്യൂട്ടി വേള്‍ഡ്' പ്രമോഷന്‍ കാന്പയിന്‍ ആരംഭിച്ചു. സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങളും അനുബന്ധ ഉപകരണങ്ങളും ആകര്‍ഷകമായ വിലയില്‍ ലഭ്യമാക്കുന്ന പ്രമോഷന്‍ കാന്പയിന്‍ ആരംഭിച്ചത്. നവംബര്‍ 8 ന് കാന്പയിന്‍ സമാപിക്കും.

ഫഹാഹീല്‍ ലുലുവില്‍ നടന്ന ചടങ്ങില്‍ പ്രമുഖ ഫാഷനിസ്റ്റുകളും ഓണ്‍ലൈന്‍ ഇന്‍ഫ്‌ളുവന്‍സര്‍മാരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ലുലു ഉന്നതതല മാനേജ്‌മെന്റും കാന്പയിനെ പിന്തുണക്കുന്ന കന്പനി പ്രതിനിധികളും ഉപഭോക്താക്കളും അഭ്യുദയകാംക്ഷികളും സംബന്ധിച്ചു. സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നുറുങ്ങുവിദ്യകളും അറിവുകളും ഫാഷനിസ്റ്റുകള്‍ പങ്കുവച്ചു. സൗന്ദര്യവര്‍ധക വസ്തുക്കള്‍, സുഗന്ധദ്രവ്യങ്ങള്‍, ഹെല്‍ത്ത്, ഫിറ്റ്‌നസ് ഉല്‍പന്നങ്ങള്‍ എന്നിവയുടെ വിപുലമായ ശേഖരം രാജ്യത്തെ വിവിധ ലുലു ഔട്ട്‌ലെറ്റുകളില്‍ ഒരുക്കിയിട്ടുണ്ട്.. പി ആന്‍ഡ് ജി, നിവിയ, ഗില്ലറ്റ്, റെവ്‌ലോണ്‍, ബേബിലിസ്, ബ്രൗണ്‍, പാനസോണിക്, ലാബെല്ലോ, ബനാന ബോട്ട്, ഇന്റ്റിയൂഷന്‍, ഓറല്‍ ബി തുടങ്ങിയ കന്പനികളാണ് കാന്പയിനിനെ പ്രധാനമായി പിന്തുണക്കുന്നത്.

സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക