MediaAppUSA

സൈദ് മുഹമ്മദിന് കേളി യാത്രയയപ്പു നല്‍കി

Published on 05 November, 2022
 സൈദ് മുഹമ്മദിന് കേളി യാത്രയയപ്പു നല്‍കി

 

റിയാദ് : കേളി കലാസാംസ്‌കാരിക വേദി മലാസ് ഏരിയ ഹാര യൂണിറ്റിലെ മുതിര്‍ന്ന അംഗം സൈദ് മുഹമ്മദിന് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പു നല്‍കി. കഴിഞ്ഞ 28 വര്‍ഷമായി റിയാദിലെ ഒരു നിര്‍മ്മാണ കന്പനിയില്‍ ജോലി ചെയ്യുന്ന സൈദ് മുഹമ്മദ് മലപ്പുറം മഞ്ചേരി സ്വദേശിയാണ്.


യൂണിറ്റ് പരിധിയില്‍ ചേര്‍ന്ന യാത്രയയപ്പു ചടങ്ങില്‍ പ്രസിഡന്റ് അഷ്‌റഫ് പൊന്നാനി അധ്യക്ഷനായി. സെക്രട്ടറി ജുനു റസാഖ് സ്വാഗതം പറഞ്ഞു. മലാസ് ഏരിയ രക്ഷാധികാരി സെക്രട്ടറിയും കേളി ജോയിന്റ് സെക്രട്ടറിയുമായ സുനില്‍ കുമാര്‍, മലാസ് ഏരിയ ട്രഷറര്‍ നൗഫല്‍ ഉള്ളാട്ട്ചാലി, വൈസ് പ്രസിഡന്റ് മുകുന്ദന്‍, യൂണിറ്റ് ട്രഷറര്‍ സിംനേഷ്, യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുള്ള, വദൂദ്, റിജോ എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. സൈദ് മുഹമ്മദിനുള്ള യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ജുനു റസാഖ് കൈമാറി. യാത്രയയപ്പിന് സൈദ് മുഹമ്മദ് നന്ദി പറഞ്ഞു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക