MediaAppUSA

കെപിഎ സല്‍മാബാദ് ഏരിയ സൗജന്യ മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിച്ചു

Published on 06 November, 2022
    കെപിഎ സല്‍മാബാദ് ഏരിയ സൗജന്യ മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിച്ചു

 

മനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍ സല്‍മാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സല്‍മാബാദ് അല്‍ ഹിലാല്‍ മള്‍ട്ടി സ്‌പെഷ്യല്‍റ്റി മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാന്പ് ശ്രേദ്ധേയമായി. രാവിലെ 8 മുതല്‍ 12 വരെ നീണ്ടു നിന്ന ക്യാന്പിന്റെ സേവനം ഏകദേശം 200 ഓളം പ്രവാസികള്‍ പ്രയോജനപ്പെടുത്തി.

സാമൂഹ്യ പ്രവര്‍ത്തകന്‍ കെ.ടി സലിം ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ജി.എസ് എസ് ചെയര്‍മാന്‍ ചന്ദ്രബോസ്, കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, സല്‍മാബാദ് അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ടോണി മാത്യു, സാമൂഹ്യ പ്രവര്‍ത്തകരായ സയ്ദ്, നൗഷാദ് മഞ്ഞപ്പാറ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഏരിയ പ്രസിഡന്റ് ലിനീഷ് പി. ആചാരി അധ്യക്ഷത വഹിച്ച ചടങ്ങിന് ഏരിയ സെക്രട്ടറി ജോസ് മങ്ങാട് സ്വാഗതവും ഏരിയ ട്രഷറര്‍ സുരേഷ് പി. ആചാരി നന്ദിയും പറഞ്ഞു. ഏരിയ കോ-ഓര്‍ഡിനേറ്റര്‍ സലിം തയ്യില്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു. കെ.പി.എ ട്രഷറര്‍ രാജ് കൃഷ്ണന്‍ , വൈസ് പ്രസിഡന്റ് കിഷോര്‍ കുമാര്‍, സെക്രട്ടറിമാരായ സന്തോഷ് കാവനാട്, അനോജ് മാസ്റ്റര്‍, അസി. ട്രഷറര്‍ ബിനു കുണ്ടറ എന്നിവര്‍ സന്നിഹിതരായിരുന്നു. ഏരിയ ജോ.സെക്രട്ടറി ഗ്ലാന്‍സണ്‍, പ്രവാസി ശ്രീ യൂണിറ്റ് ഹെഡുകള്‍ ആയ പ്രദീപ അനില്‍, ഷാമില ഇസ്മായില്‍, റസീല മുഹമ്മദ് എന്നിവര്‍ മെഡിക്കല്‍ ക്യാന്പ് നിയന്ത്രിച്ചു

ജഗത് കെ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക