Image

$1.9 ബില്ല്യൻ പവർബോൾ ജാക്ക്പോട്ട് നറുക്കെടുപ്പ് നീട്ടിവച്ചു  

Published on 08 November, 2022
$1.9 ബില്ല്യൻ പവർബോൾ ജാക്ക്പോട്ട് നറുക്കെടുപ്പ് നീട്ടിവച്ചു  



റെക്കോഡുകൾ തകർക്കുന്ന $1.9 ബില്ല്യൻ പവർബോൾ ജാക്ക്പോട്ട് നറുക്കെടുപ്പ് തിങ്കളാഴ്ച രാത്രി വൈകി. 'സുരക്ഷാ നടപടികൾ' പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമായി എന്നു അധികൃതർ അറിയിച്ചു.

എത്ര മാത്രം താമസം ഉണ്ടാവുമെന്നു  വ്യക്തമല്ല. "പവർബോളിനു കർശനമായ സുരക്ഷാ ഏർപ്പാടുകൾ ഉണ്ട്. അത് എല്ലാ 48 ലോട്ടറികളും ഉറപ്പാക്കിയ ശേഷം മാത്രമേ നറുക്കെടുപ്പ് നടത്താനാവൂ," ഉദ്യോഗസ്ഥർ പ്രസ്താവനയിൽ പറഞ്ഞു.  

രാത്രി 11 മണിക്ക് വച്ചിരുന്ന നറുക്കെടുപ്പിന്റെ ഫലം ലക്ഷങ്ങൾ കാത്തിരിക്കെ നീട്ടി വച്ച വാർത്ത വന്നു. "ഒരു സാങ്കേതിക പ്രശ്നം മൂലം പവർബോൾ നറുക്കെടുപ്പ് നീട്ടി വയ്‌ക്കേണ്ടി വന്നിരിക്കുന്നു," ലോറ ജോൺസൺ അറിയിച്ചു. "നറുക്കെടുപ്പ് നടത്തിയാലുടൻ ഫലങ്ങൾ പവർബോൾ.കോമിൽ ലഭിക്കും." 

പങ്കെടുക്കുന്ന ഒരു ലോട്ടറി അതിന്റെ വില്പന വിവരങ്ങളും ഡാറ്റയും നൽകിയിട്ടില്ലെന്നും ചൊവാഴ്ച രാവിലെ ലോട്ടറി അസോസിയേഷൻ അറിയിച്ചു. "ആ വിവരങ്ങൾ കിട്ടിയാൽ പവർബോളിനു നറുക്കെടുപ്പ് നടത്താം."

ഓഗസ്റ്റ് 3 നു ശേഷം 40 നറുക്കെടുപ്പുകളിൽ വിജയി ഉണ്ടായിട്ടില്ല. 292 മില്യണിൽ ഒരാൾക്കാണ് വിജയസാധ്യത. 

ശനിയാഴ്ച രാത്രി കെന്റക്കിയിൽ ഒരാൾക്കു $2 മില്യൺ ലഭിച്ചു. ന്യു യോർക്ക് ഉൾപ്പെടെ മറ്റു പല ഇടങ്ങളിലായി 16 പേർക്ക് $1 മില്യൺ വീതം കിട്ടി. 

$ 1.9 billion Powerball draw delayed 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക