Image

കെഇഎ കുവൈറ്റ് പതിനെട്ടാം വാര്‍ഷിക് നവംബര്‍ 11 വെള്ളിയാഴ്ച

Published on 08 November, 2022
 കെഇഎ കുവൈറ്റ് പതിനെട്ടാം വാര്‍ഷിക് നവംബര്‍ 11 വെള്ളിയാഴ്ച

 

കുവൈറ്റ്: കുവൈറ്റിലെ പ്രഥമ ജില്ലാ അസോസിയേഷന്‍ കെഇഎ കുവൈറ്റ് അതിന്റെ പതിനെട്ടാം വാര്‍ഷികം സമുചിതമായി ആഘോഷിക്കുവാന്‍ തയാറെടുക്കുകയാണ്. 2004ല്‍ രൂപീകൃതമായ സംഘടന കഴിഞ്ഞ 18 വര്‍ഷങ്ങളിലൂടെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് സാംസ്‌കാരിക സാമൂഹിക ജീവകാരുണ്യ രംഗത്ത് നടപ്പിലാക്കിയത്. ഓരോ വര്‍ഷവും സംഘടിപ്പിക്കുന്ന വാര്‍ഷിക സമ്മേളനം ഒരു തികഞ്ഞ ഉത്സവപ്രതീതി നിലനിര്‍ത്തി കൊണ്ടാണ് എല്ലാവര്‍ഷവും കാസര്‍ഗോഡ് ഉത്സവം എന്നപേരില്‍ അരങ്ങേറുന്നത്.

നവംബര്‍ 11 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മുതല്‍ ആരംഭിക്കുന്ന കാസര്‍ഗോഡ് ഉത്സവം 2022 അബാസിയ സെന്‍ട്രല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് സംഘടിപ്പിക്കുന്നത്. ഉത്സവത്തിന്റെ ഭാഗമായി മൈലാഞ്ചി മത്സരം, പായസമത്സരം, മാപ്പിളപ്പാട്ട് മത്സരം തുടങ്ങിയ വിവിധ മത്സരയിനങ്ങളും ഉത്സവ കൂട്ടുകളുമായി അരങ്ങേറുന്ന പരിപാടിയില്‍ സീ ടിവിയിലൂടെ ജനങ്ങളുടെ മനം കവര്‍ന്ന്, കേരളത്തിലും ഉത്തരേന്ത്യയിലും ഒരുപോലെ പ്രശസ്തിയാര്‍ജ്ജിച്ച യുംന അജിന്‍ നയിക്കുന്ന ഗാനമേളയില്‍, മലയാള സിനിമ പിന്നണി ഗായകനും പ്രശസ്ത ഗിത്താറിസ്റ്റുമായ വിവേകാനന്ദ്, കാസര്‍ഗോഡിന്റെ സ്വന്തം ഗായകരായ സിംങ്ങിങ് കപ്പിള്‍ എന്ന പേര് നേടിയ റിയാന & റമീസ് പങ്കെടുക്കുമെന്നും, സംസ്‌കാരിക സമ്മേളനം വൈകുന്നേരം 4.30 ന് ആരംഭിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.


പത്രസമ്മേളനത്തില്‍ പ്രസിഡന്റ് പി.എ.നാസര്‍, ചീഫ് പട്രോണ്‍ സത്താര്‍ കുന്നില്‍, ചെയര്‍മാന്‍ ഖലീല്‍ അടൂര്‍, ജനറല്‍ സെക്രട്ടറി സുധന്‍ ആവിക്കര, ട്രഷറര്‍ സി.എച്ച് മുഹമ്മദ് കുഞ്ഞി, വൈസ് ചെയര്‍മാന്‍ അഷ്‌റഫ് അയൂര്‍, പ്രോഗ്രാം ജ ന റല്‍ കണ്‍വീനര്‍ അബ്ദുള്ള കടവത്ത്, കണ്‍വീനര്‍ ഹനീഫ പലായി, മിഡിയ കണ്‍വീനര്‍ റഫീക്ക് ഒളവറ എന്നിവര്‍ പങ്കെടുത്തു.

സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക